താളത്തിൽ കുടുംബസംഗമം

കൊടിയത്തൂർ: നൂറ്റാണ്ടുകൾ പഴക്കമുള്ള ഇരുവഴിഞ്ഞിയുടെ തീരത്തെ താളത്തിൽ തറവാട്ടിൽ മുൻ മന്ത്രി എളമരം കരീം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ പി.എം. അഹമ്മദ് അധ്യക്ഷത വഹിച്ചു. ഡയറക്ടറി പ്രകാശനം എളമരം കരീം കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ലക്കു നൽകി പ്രകാശനം ചെയ്തു. സി.പി. ചെറിയ മുഹമ്മദ്, നാസർ കൊളായിൽ, കെ.ടി. മൻസൂർ, സുഹാസ് ഫാമി എന്നിവർ സംസാരിച്ചു. കുടുംബത്തിലെ മുതിർന്ന പൗരന്മാരെയും കെ.സി. റിയാസിനെയും ഇന്ത്യൻ ഇൻഫർമേഷൻ സർവിസിൽ ജോലി ലഭിച്ച മുഹ്സിൻ മുട്ടേത്തിനെയും പൊന്നാടയണിയിച്ച് ആദരിച്ചു. കൊടിയത്തൂർ ഖാദി എം.എ. അബ്ദുസ്സലാം, എം.എസ്.കെ. ഷരീഫ് എന്നിവർ ക്ലാസെടുത്തു. കുട്ടികളുടെ കലാവിരുന്നും അരങ്ങേറി. ജനറൽ കൺവീനർ ശുക്കൂർ താളത്തിൽ സ്വാഗതവും കെ.പി. അഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു. രണ്ടായിരത്തിലധികം പേരാണ് സംഗമത്തിലെത്തിയത്. രാജ്യത്ത് നടക്കുന്നത് ഫാഷിസത്തിനെതിരെയുള്ള യുദ്ധം -പി.കെ. കുഞ്ഞാലിക്കുട്ടി കൊടിയത്തൂർ: ഫാഷിസ്റ്റ് കരാളഹസ്തത്തിൽനിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള യുദ്ധമാണ് നടക്കുന്നതെന്നും കോൺഗ്രസി​െൻറ നേതൃത്വത്തിലുള്ള മതേതര കൂട്ടായ്മ വിജയം കണ്ടെത്തുമെന്നും മുസ്ലിം ലീഗ് നേതാവും ദേശീയ സെക്രട്ടറിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സി.പി. ചെറിയ മുഹമ്മദിന് ജന്മനാടായ കൊടിയത്തൂരിൽ സംഘടിപ്പിച്ച സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘാടക സമിതി ചെയർമാൻ എം.എ. അബ്ദുറഹ്മാൻ ഹാജി അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടി സി.പി. ചെറിയ മുഹമ്മദിനെ ഉപഹാരം നൽകി ആദരിച്ചു. എം.ഐ. ഷാനവാസ് എം.പി പ്രശസ്തിപത്രം സമർപ്പിച്ചു. മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് ഉമ്മർ പാണ്ടികശാല സി.പിയെ പൊന്നാട അണിയിച്ചു. ജന്മനാടി​െൻറ ഉപഹാരം നാട്ടുകാരായ പി.എം. അഹമ്മദും എ.എം.സി. അബ്ദുസ്സലാമും ചേർന്ന് സമ്മാനിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി, പി.കെ. ബഷീർ എം.എൽ.എ, ജില്ല സെക്രട്ടറി വി.കെ. ഹുസൈൻ കുട്ടി, മണ്ഡലം ജനറൽ സെക്രട്ടറി കെ.വി. അബ്ദുറഹ്മാൻ, സി.എ. മുഹമ്മദ്, കെ.ടി. മൻസൂർ, സി.ടി. അഹമ്മദ് കുട്ടി, കെ.പി. അബ്ദുറഹ്മാൻ, എൻ.കെ. അഷ്റഫ്‌, വി.പി.എ. ജലീൽ, ടി.ടി. അബ്ദുറഹ്മാൻ, മജീദ് പുതുക്കുടി, വി. മൂസക്കുട്ടി, ഇ.എ. സലാം, പി.സി. അബൂബക്കർ, എം.എ. അസീസ് ആരിഫ് എന്നിവർ സംസാരിച്ചു. സി.പി. ചെറിയ മുഹമ്മദ് മറുപടിപ്രസംഗം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.