ജില്ലതല ചക്ക മഹോത്സവം മുക്കത്ത് ഒരുക്കം

മുക്കം: സംസ്ഥാന കാർഷിക വികസന കർഷകക്ഷേമ വകുപ്പി​െൻറ സഹകരണത്തോടെ കാരശ്ശേരി ബാങ്കി​െൻറ നേതൃത്വത്തിൽ വ്യാഴാഴ്ച മുക്കത്ത് ജില്ലതല ചക്ക മഹോത്സവം നടക്കും. ഒരുക്കം പൂർത്തിയായതായി സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മൂന്നിന് രാവിലെ 8.30ന് രജിസ്ട്രേഷൻ തുടങ്ങും. ഒമ്പത് മണിക്ക് ചക്കകൾ, ചക്ക വിഭവങ്ങൾ എന്നിവയുടെ പ്രദർശനങ്ങൾ നടക്കും. 11 മണിക്ക് കർഷകക്ഷേമ മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. ജോർജ് എം. തോമസ് എം.എൽ.എ അധ്യക്ഷത വഹിക്കും. കാർഷിക മേഖലയിൽ വിദഗ്ധർ നയിക്കുന്ന പഠന ചർച്ചകൾ നടക്കും. ചക്കയുമായി ബന്ധപ്പെട്ട ഫോട്ടോഗ്രഫി മത്സരവും പാചക മത്സരവും പ്രദർശനവും നടക്കും. വിജയികൾക്ക് ലക്ഷം രൂപയുടെ സമ്മാനം വിതരണം ചെയ്യും. കുടുംബശ്രീകൾ, െറസിഡൻറ്സ് അസോസിയേഷനുകൾ എന്നിവരുടെ സ്റ്റാളുകൾ, നഴ്സറി തൈ വിതരണ കേന്ദ്രങ്ങൾ എന്നിവ മേളയിലുണ്ടാകും. വാർത്തസമ്മേളനത്തിൽ കാരശ്ശേരി ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹിമാൻ, അനു ബാബുദത്ത് ആൻറണി, കണ്ടൻ വട്ടർ ചോല എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.