പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ കെ.കെ. നന്ദകുമാർ രാജി​െവച്ചു

ഈങ്ങാപ്പുഴ: . ഞായറാഴ്ച ചേർന്ന യു.ഡി.എഫ് യോഗ തീരുമാനപ്രകാരമായിരുന്നു രാജി. എൽ.ഡി.എഫിന് ഭൂരിപക്ഷമുള്ള ഭരണസമിതിയിൽ പട്ടികജാതി സംവരണമുള്ള പ്രസിഡൻറ് സ്ഥാനത്തിന് എൽ.ഡി.എഫിൽ പട്ടികജാതി വിഭാഗക്കാരായ പ്രതിനിധികൾ ഇല്ലാത്തതി​െൻറ ഭാഗമായാണ് യു.ഡി.എഫിലെ കെ.കെ. നന്ദകുമാർ പ്രസിഡൻറ് സ്ഥാനം ഏറ്റെടുക്കുന്നത്. ഗ്രാമപഞ്ചായത്ത് ഭരിക്കുന്ന എൽ.ഡി.എഫി​െൻറ വികസന വിരുദ്ധ നയങ്ങൾക്കെതിരെയും അഴിമതി ഭരണത്തിലും പ്രതിഷേധിച്ചാണ് രാജി. ഒന്നാം വാർഡിലെ തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതിയിൽ കഴിഞ്ഞ ദിവസം ചേർന്ന ഭരണസമിതി യോഗത്തിൽ യു.ഡി.എഫ് എടുത്ത തീരുമാനത്തിന് അനുയോജിച്ച് പ്രസിഡൻറ് തീരുമാനം എടുക്കുകയും അത് എൽ.ഡി.എഫ് ഭൂരിപക്ഷ പിന്തുണയോടെ തള്ളുകയും യു.ഡി.എഫ് അംഗങ്ങൾ വിയോജനക്കുറിപ്പ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. യു.ഡി.എഫ് ഭരണസമിതി നടപ്പാക്കിയ കാരുണ്യ ഭവനപദ്ധതി ഗുണഭോക്താക്കൾക്കുള്ള ആനുകൂല്യങ്ങൾ അഴിമതി ആരോപണം ഉന്നയിച്ച് തടഞ്ഞുവെക്കുകയും അവരെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്താത്തതിലും പ്രതിഷേധിച്ചാണ് രാജിെവച്ചതെന്ന് നന്ദകുമാർ പറഞ്ഞു. പുതിയ പ്രസിഡൻറ് സ്ഥാനം സംബന്ധിച്ചുള്ള തീരുമാനം പിന്നീട് അറിയിക്കുമെന്ന് യു.ഡി.എഫ് നേതൃത്വം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.