കുറ്റിപ്പൊയിലിൽ മണ്ണെടുപ്പ് ആരംഭിച്ചു; പ്രദേശത്തെ ജലവിതാനത്തെ ബാധിക്കുമെന്ന ആശങ്കയിൽ നാട്ടുകാർ

കൊടിയത്തൂർ: കഴിഞ്ഞ വർഷം ജനകീയ പ്രക്ഷോഭത്തെ തുടർന്ന് നിർത്തിെവച്ചിരുന്ന മണ്ണെടുപ്പ് ഹൈകോടതി ഉത്തരവിനെ തുടർന്ന് കുറ്റിപ്പൊയിൽ പാടത്ത് ആരംഭിച്ചു. സ്വകാര്യ സ്ഥലത്തുനിന്നാണ് പൊലീസ് സംരക്ഷണത്തോടെ തിങ്കളാഴ്ച വ്യാവസായികാവശ്യത്തിനായി മണ്ണെടുക്കാൻ ആരംഭിച്ചത്. വരും ദിവസങ്ങളിലെ വൻതോതിലുള്ള മണ്ണെടുപ്പ് സമീപ പ്രദേശങ്ങളിലെ ജലവിതാനത്തെ ബാധിക്കുമോ‍ എന്ന ആശങ്കയിലാണ് നാട്ടുകാർ . കുറ്റിപ്പൊയിൽ പാടത്ത് കൃഷി ചെയ്യുന്ന നെല്ല്, പച്ചക്കറി കൃഷിയെയും ബാധിക്കുമോയെന്ന ആശങ്കയുണ്ട്. എന്നാൽ ഭൂമിയുടെ രണ്ടു മീറ്റർ താഴ്ചയിൽ മാത്രമേ മണ്ണെടുക്കാൻ പാടുള്ളൂവെന്ന് ഹൈകോടതി നിർദേശിച്ചതിനാൽ അധിക മണ്ണെടുപ്പ് നടക്കില്ല. കാരക്കുറ്റിയിലും കോട്ടമ്മലും ജലക്ഷാമം രൂക്ഷമാണ്. അത്യുഷ്ണം കാരണം കുറ്റിപ്പൊയിൽ പാടത്തുകൂടെ ഇരുവഴിഞ്ഞി പുഴയിലേക്ക് പതിക്കുന്ന കക്കാടംതോട് ഫെബ്രുവരിയിൽ തന്നെ വറ്റിയിരുന്നു. പ്രക്ഷോഭത്തിനായി നാട്ടുകാർ ജനകീയ കമ്മിറ്റി വിളിച്ചുചേർക്കാനുള്ള ശ്രമത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.