റഫറൻസ് ഗ്രന്ഥം പ്രകാശനം

മുക്കം: കാരമൂല ദാറുസ്വലാഹ് ഇസ്ലാമിക് അക്കാദമിയുടെ ആഭിമുഖ്യത്തിൽ വി. മുഹമ്മദ് മോൻ ഹാജി അനുസ്മരണ സമ്മേളനവും സ്മാരക റഫറൻസ് ഗ്രന്ഥം പ്രകാശനവും നടന്നു. സമസ്ത കേരള ജംഇയ്യതുൽ ഉലമ ജന. സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്മാരക റഫറൻസ് ഗ്രന്ഥം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിക്ക് കോപ്പി നൽകി പ്രകാശനം ചെയ്തു. ദാറുസ്വലാഹ് പ്രസിഡൻറ് മുക്കം ഉമർ ഫൈസി അധ്യക്ഷത വഹിച്ചു. എം.ഐ. ഷാനവാസ് എം.പി, വി.ഇ. മോയിമോൻ ഹാജി, സി.പി. ചെറിയ മുഹമ്മദ്, ആർ.വി. കുട്ടിഹസൻ ദാരിമി, മുസ്തഫ മുണ്ടുപാറ, ടി.കെ. അബ്ദുറഹ്മാൻ, സി.കെ. ഖാസിം, യു.കെ. അബ്ദുല്ലത്തീഫ് മൗലവി, അബ്ദുൽ ബാരി ബാഖവി വാവാട്, പി.ജി. മുഹമ്മദ്, മലബാർ അബ്ദുറഹ്മാൻ, ഹുസൈൻ ബാഖവി അമ്പലക്കണ്ടി, അഹമ്മദ്കുട്ടി ബാഖവി വാവാട്, അബൂബക്കർ ഫൈസി പട്ടിണിക്കര, വി. അബ്ദുമോൻ ഹാജി പട്ടോത്ത്, കെ.വി. നൂറുദ്ദീൻ ഫൈസി മുണ്ടുപാറ, പി.സി. ആലിക്കുഞ്ഞി ഫൈസി, ടി.എൻ. അബ്ദുള്ളക്കുട്ടി, പി.സി. യൂസുഫ് ഫൈസി, യൂസുഫ് ഫൈസി കാവന്നൂർ എന്നിവർ സംസാരിച്ചു. സ്മാരക റഫറൻസ് ഗ്രന്ഥം എഡിറ്റർ നടുക്കണ്ടി അബൂബക്കർ പരിചയപ്പെടുത്തി. ദാറുസ്വലാഹ് ജന. സെക്രട്ടറി സലാം ഫൈസി മുക്കം സ്വാഗതവും സംഘാടക സമിതി ചെയർമാൻ നവാസ് ദാരിമി ഓമശ്ശേരി നന്ദിയും പറഞ്ഞു. ജലസംരക്ഷണത്തിന് നൂതന ആശയങ്ങളുമായി സാമൂഹികശാസ്ത്ര അധ്യാപകർ മുക്കം: ജലം സംരക്ഷിക്കുന്നതിന് പുതിയ അധ്യയന വർഷത്തിൽ നൂതന ആശയങ്ങളുമായി കുന്ദമംഗലം ബി.ആർ.സിയിലെ സാമൂഹികശാസ്ത്ര അധ്യാപകർ. മുക്കം മുനിസിപ്പാലിറ്റിയിലെയും കാരശ്ശേരി, കൂടരഞ്ഞി, തിരുവമ്പാടി, കുന്ദമംഗലം പഞ്ചായത്തുകളിലെയും സാമൂഹിക ശാസ്ത്രാധ്യാപകരുടെ വേനലവധിക്കാല പരിശീലനക്കളരിയിലാണ് ജലസംരക്ഷണത്തി​െൻറ സമകാലിക സാമൂഹിക പ്രസക്തിയെക്കുറിച്ച് ചർച്ചയിലൂടെ പ്രവർത്തനങ്ങൾ രൂപരേഖയാക്കിയത്. ഇതി​െൻറ ഭാഗമായി ദക്ഷിണേന്ത്യയിലെ പ്രധാന ജല ഗവേഷണകേന്ദ്രമായ കുന്ദമംഗലത്തെ സി.ഡബ്ല്യു.ആർ.ഡി.എം സന്ദർശിക്കുകയും ശാസ്ത്രജ്ഞരുമായി സംവദിക്കുകയും ചെയ്തു. ശാസ്ത്രജ്ഞരായ ഡോ. മാധവൻ കൊമത്ത്, പ്രസന്നകുമാർ എന്നിവരുമായി പദ്ധതികൾ വിലയിരുത്തി. പ്രാഥമികമായി എല്ലാ വിദ്യാലയങ്ങളിലെയും കുടിവെള്ളം ലബോറട്ടറി പരിശോധനക്കായി സി.ഡബ്ല്യു.ആർ.ഡി.എ ലെത്തിക്കാൻ ധാരണയായി. ഒപ്പം വിദ്യാർഥികൾക്ക് ഫീൽഡ് ട്രിപ്പിനുള്ള സൗകര്യവും ഒരുക്കാമെന്ന് ഡയറക്ടർ ഉറപ്പുനൽകി. സി.ഡബ്ല്യു.ആർ.ഡി.എമ്മിലെ ജലമ്യൂസിയം, നക്ഷത്രവനങ്ങൾ, മഴവെള്ള സംഭരണികൾ, പൂന്തോട്ടം, ലാബുകൾ, ലൈബ്രറി എന്നിവയും സംഘം സന്ദർശിച്ചു. കുന്ദമംഗലം എ.യു.പി.എസ് അധ്യാപകൻ ഏകനാഥ​െൻറ അമൂല്യ പുരാവസ്തു ശേഖരങ്ങളുടെ പ്രദർശനവും സംവാദവും സംഘടിപ്പിച്ചു. നാലു ദിവസമായി തൊണ്ടിമ്മൽ ജി.എൽ.പി സ്കൂളിൽ നടന്ന സാമൂഹിക ശാസ്ത്രാധ്യാപകരുടെ പരിശീലനത്തിൽ പഠനോപകരണ നിർമാണം, ലഘു പരീക്ഷണം, പാനൽ ചർച്ച, ഡോക്യുമ​െൻററി നിർമാണം എന്നിവ നടത്തി. വി. അജീഷ്, സുധീർ ബാബു, രമാദേവി, ബി.ആർ.സി ട്രെയിനർ ശശികുമാർ, ബബിഷ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.