യാത്രയയപ്പ് നൽകി

മുക്കം: ക്ഷീരോൽപാദക സഹകരണ സംഘത്തിൽനിന്നും 32 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന സെക്രട്ടറി എൽസമ്മ ജോസിന് സംഘം ഭരണസമിതിയും ജീവനക്കാരും ക്ഷീര കർഷകരും . കൗൺസിലർ മുക്കം വിജയൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻറ് മാന്ത്ര വിനോദ് അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ക്ഷീരവികസന ഓഫിസർ സനിൽകുമാർ, മിൽമ സൂപ്പർവൈസർ പ്രദീപ്, അജിത്ത്, ഭരതൻ നായർ, എൽസമ്മ ജോസ് എന്നിവർ സംസാരിച്ചു. ശിവശങ്കരൻ വളപ്പിൽ സ്വാഗതവും വി.സി. ജയപ്രകാശ് നന്ദിയും പറഞ്ഞു. കുടുംബ സദസ്സ് മുക്കം: 'കാലം സാക്ഷി മനുഷ്യൻ നഷ്ടത്തിലേക്ക്' കാമ്പയി​െൻറ ഭാഗമായി ആനയാകുന്ന് ജമാഅത്തെ ഇസ്ലാമി ഹൽഖയുടെ നേതൃത്വത്തിൽ കുടുംബ സദസ്സ് നടത്തി. എം. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് എം.സി. സുബ്ഹാൻ ബാബു വിഷയവതരിപ്പിച്ചു. പി.കെ. ഷംസുദ്ദീൻ, വി.പി. ഷമീർ എന്നിവർ സംസാരിച്ചു. ചന്തുക്കുട്ടി, റിൻസി ജോൺസൻ, ഷിനോദ് ഉദ്യാനം എന്നിവരെ ചടങ്ങിൽ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.