'പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പൊതുജനങ്ങൾ ഏറ്റെടുത്തു'

കക്കട്ടിൽ: പൊതുവിദ്യാലയങ്ങൾ മികവി​െൻറ കേന്ദ്രങ്ങളാക്കാൻ സർക്കാർ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പൊതുജനങ്ങൾ ഏറ്റെടുത്തു എന്നതിനുള്ള തെളിവാണ് കേരളത്തിലെ പൊതു വിദ്യാലങ്ങളിൽ ഇന്ന് കണ്ടുകൊണ്ടിരിക്കുന്നതെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. വട്ടോളി ഗവ. യു.പി സ്കൂളി​െൻറ ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അേദ്ദഹം. കുറ്റ്യാടി നിയോജക മണ്ഡലം എം.എൽ.എ പാറക്കൽ അബ്ദുല്ല അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന പ്രധാനാധ്യാപകൻ പി.സി. കൃഷ്ണന് മന്ത്രി ഉപഹാരം നൽകി. സ്കൂൾ വിദ്യാർഥികൾ തയാറാക്കിയ മാഗസിൻ പ്രകാശനം മുൻ എം.എൽ.എ കെ.കെ. ലതിക നിർവഹിച്ചു. സംസ്ഥാനതല ന്യൂ മാത്ത്സ് വിജയി പി.വി. വേദക്കുള്ള ഉപഹാരം ചടങ്ങിൽ വിതരണം ചെയ്തു. രാധിക ചിറയിൽ, വിജിലേഷ്, സി.പി. സജിത, റീന സുരേഷ്, എലിയാറ ആനന്ദൻ, വി.പി. നാണു. വി.പി. വാസു, ടി. രാജൻ, കെ.പി. ചന്ദ്രി, കെ.പി. മല്ലിക, ബിന്ദു അരിപ്പൂവിൽ, വനജ ഒതയോത്ത്, സി.വി. അഷ്റഫ്, എ.പി. കുഞ്ഞബ്ദുള്ള, പി.സി. കൃഷ്ണൻ, വി. രാജൻ, മുഹമ്മദ് അഫ്രീൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. രാജൻ സ്വാഗതവും പി.ടി.എ പ്രസിഡൻറ് ടി.കെ. വിനോദൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.