അനാഥമായി വണ്ടിച്ചിറ കുളം

ITEM WITH WATER SLUG മീനങ്ങാടി: പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും വണ്ടിച്ചിറ കുളം ഉപയോഗശൂന്യമായി നശിക്കുന്നു. വർഷങ്ങൾക്കു മുമ്പ് കുളത്തിലെ മണ്ണെടുത്തതൊഴിച്ചാൽ കാര്യമായ പ്രവൃത്തിയൊന്നും ഇതുവരെ നടന്നിട്ടില്ല. കുളം നവീകരിച്ച് കാർഷികാവശ്യങ്ങൾക്ക് ഉൾപ്പെടെ ഉപയോഗിക്കാൻ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മീനങ്ങാടി പഞ്ചായത്തിൽ പുറക്കാടിക്ക് മുമ്പായാണ് വണ്ടിച്ചിറ കുളം സ്ഥിതിചെയ്യുന്നത്. ഇപ്പോൾ ആമ്പലുകളും പുല്ലും നിറഞ്ഞ് കാടുപിടിച്ചുകിടക്കുകയാണ്. കുളത്തിൽ വെള്ളമുള്ളതിനാൽ സമീപപ്രദേശങ്ങളിലെ കിണറുകളിലും മറ്റും വേനലിൽ വെള്ളം നിലനിൽക്കുന്നുണ്ട്. കുളം സംരക്ഷിക്കാത്തതിനെതിരെ ജനങ്ങൾക്കിടയിലും പ്രതിഷേധം ശക്തമാണ്. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കുളത്തി​െൻറ സ്ഥലം കൃത്യമായി അളന്ന് കുളത്തി​െൻറ ചുറ്റും കല്ലുകൊണ്ട് കെട്ടി സംരക്ഷിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കൂടാതെ കുളം നവീകരിച്ച് ഭാവിയിൽ കുടിവെള്ളത്തിന് വരെ ഉപയോഗിക്കാനാകും. എന്നാൽ, ഇക്കാര്യത്തിലൊന്നും ഒരു നടപടിയും പഞ്ചായത്തി​െൻറ ഭാഗത്തുനിന്നുണ്ടായിട്ടില്ല. പണ്ടുമുതലേ ഈ കുളം ഇവിടെ ഉണ്ടായിരുന്നതിനാലാണ് പ്രദേശത്തിന് വണ്ടിച്ചിറ എന്ന പേരുവന്നതെന്ന് പറയുന്നു. എന്നാൽ, കടുത്ത വേനൽ വയനാട്ടിൽ പിടിമുറുക്കുമ്പോഴാണ് സംരക്ഷിക്കപ്പെടാതെ ജലസ്രോതസ്സ് നശിക്കുന്നത്. FRIWDL20 വണ്ടിച്ചിറ കുളം സേവനരംഗത്ത് മാതൃകയായി തരുവണയിലെ യുവാക്കളുടെ കൂട്ടായ്മ തരുവണ: പ്രദേശത്തെ വെള്ളമില്ലാത്ത സ്ഥലങ്ങളിൽ കുടിവെള്ളമെത്തിച്ചുനൽകി തരുവണയിലെ യുവാക്കളുടെ കൂട്ടായ്മ മാതൃകയായി. കഴിഞ്ഞദിവസം യുവാക്കൾ ചേർന്ന് തരുവണ ടൗണിലെ കിണർ വൃത്തിയാക്കിയിരുന്നു. ഇൗ കിണറ്റിലെ വെള്ളം ഉപയോഗിക്കാനായതോടെ യുവാക്കൾ കുടിവെള്ള വിതരണവുമായി രംഗത്തെത്തുകയായിരുന്നു. കിണറ്റിൽനിന്നുള്ള വെള്ളം ടാങ്കിലാക്കി വീടുകളിൽ വിതരണം ചെയ്താണ് യുവാക്കൾ മാതൃകയായത്. കരിങ്ങാരി, പള്ളിമുക്ക് പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമാണ്. കാപ്പുംകുന്ന് ആദിവാസി കോളനിയിലും വെള്ളത്തിന് ക്ഷാമം നേരിടുന്നുണ്ട്. നേരത്തേ പഞ്ചായത്ത് വെള്ളം കോളനിയിലുള്ളവർക്ക് ലഭിച്ചിരുന്നെങ്കിലും വേനൽ കനത്തതോടെ ഇതും ഇല്ലാതായി. നേരം പുലർന്നാൽ ആദിവാസി സ്ത്രീകളും കുട്ടികളും പാത്രങ്ങളുമായി കിണറ്റിനരികിൽ എത്തി വെള്ളം ശേഖരിക്കുന്നത് പതിവുകാഴ്ചയാണ്. കരിങ്ങാരിക്കാർക്ക് വെള്ളം സ്ഥിരമായി ലഭ്യമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഈ പ്രദേശങ്ങളിലെല്ലാം യുവാക്കളുടെ നേതൃത്വത്തിൽ കുടിവെള്ളം വിതരണം ചെയ്തു. നാസർ തരുവണ, കെ. ഹാരിസ്, അനസ്, മൻസൂർ, മമ്മൂട്ടി പള്ളിയാൽ, നാസർ എന്നിവർ നേതൃത്വം നൽകി. FRIWDL22,23,24 തരുവണയിൽ യുവാക്കളുടെ കൂട്ടായ്മ വെള്ളം വിതരണം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.