ആയഞ്ചേരി: വർഷങ്ങൾക്കു മുമ്പ് യാതൊന്നുമാഗ്രഹിക്കാതെ ഒരുപറ്റം അക്ഷരസ്നേഹികൾ വിദ്യാലയങ്ങൾ സ്ഥാപിച്ചതുകൊണ്ടാണ് കേരളം സാംസ്കാരിക പുരോഗതി കൈവരിച്ചതെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ചീക്കിലോട് യു.പി സ്കൂൾ 120ാം വാർഷികവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.എം. നശീദ അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന ഹെഡ്മാസ്റ്റർ കെ. സുരേഷ് ബാബുവിന് മന്ത്രിയും സ്റ്റാഫ് പ്രതിനിധി ഇ. രാജീവനും ഉപഹാരം നൽകി. വി.പി. സുധാകരൻ റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ മത്സര വിജയികൾക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.എം. ഷിജിത്ത്, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പി.കെ. സജിത, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരായ നൊച്ചാട്ട് കുഞ്ഞബ്ദുല്ല, രൂപ കേളോത്ത്, ഗ്രാമപഞ്ചായത്ത് അംഗം ടി.വി. കുഞ്ഞിരാമൻ, ബാബു കുളങ്ങരത്ത്, സ്കൂൾ മാനേജ്മെൻറ് പ്രതിനിധി ടി.വി. അഹമ്മദ് എന്നിവർ ഉപഹാരങ്ങൾ നൽകി. കെ. സോമൻ, എൻ. അബ്ദുൽ ഹമീദ്, കിളിയമ്മൽ കുഞ്ഞബ്ദുല്ല, ടി.വി. ഭരതൻ, സി.വി. കുഞ്ഞിരാമൻ, കെ.കെ. നാരായണൻ, ടി.എം. അഷ്റഫ്, മുത്തു തങ്ങൾ, ചന്ദ്രൻ പീറ്റക്കണ്ടി, എടവന മൂസ, മണ്ണിൽ രാജൻ, എൻ.കെ. സുധ, കെ. സന്തോഷ്, കെ.പി. അനിത, മുഹമ്മദ് ആദിൽ, നാണു ആയഞ്ചേരി എന്നിവർ സംസാരിച്ചു. അരൂർ യു.പി സ്കൂൾ 107ാം വാർഷികാഘോഷം ആയഞ്ചേരി: സ്കൂളുകൾ ഹൈടെക്കാക്കി ഉയർത്തുമ്പോൾ ആദ്യം ചെയ്യേണ്ടത് അടുക്കളയും ശൗച്യാലയവും വികസിപ്പിക്കുകയാണെന്ന് െഡപ്യൂട്ടി സ്പീക്കർ വി. ശശി പറഞ്ഞു. അരൂർ യു.പി സ്കൂൾ 107ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാറക്കൽ അബ്ദുല്ല എം.എൽ.എ അധ്യക്ഷത വഹിച്ചു. വിരമിക്കുന്നവെരയും പൂർവ അധ്യാപകരെയും ജില്ല പഞ്ചായത്ത് മെംബർ ടി.കെ. രാജൻ ആദരിച്ചു. സിനമനടൻ ആർ.എൽ.വി. രാമകൃഷ്ണൻ, എൽ.ആർ. സജിലാൽ, വി.ടി. ഗംഗാധരൻ, പി. പ്രവിത, കെ. ജ്യോതിലക്ഷ്മി, എ.കെ. യദുദേവ്, പി.കെ. ജ്യോതികുമാർ എന്നിവർ സംസാരിച്ചു. അരൂർ പത്്മനാഭൻ സ്മാരക ട്രസ്റ്റ് സ്കൂൾ ലൈബ്രറിയിലേക്ക് നൽകുന്ന പുസ്തകങ്ങൾ പ്രസിഡൻറ് മരക്കാട്ടേരി ദാമോദരൻ കൈമാറി. വിദ്യാർഥികളുെടയും പൂർവവിദ്യാർഥികളുെടയും കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.