ചേലക്കാട് തോട്ടിൽ ജനകീയ ശുചീകരണം

WITH WATER SLUG നാദാപുരം: ചേലക്കാട് മാണിക്കോത്ത് താഴെ തോട് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. നരിക്കാട്ടേരി മാണിക്കോത്ത് താഴെ പാലം മുതൽ പാലോളിത്താഴെ വരെയുള്ള ഭാഗമാണ് ശുചീകരണ പ്രവർത്തനം നടത്തിയത്. നാദാപുരം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ടി.കെ. സുബൈദ, ബ്ലോക്ക് പഞ്ചായത്ത് മെംബർ മണ്ടോടി ബഷീർ, പി. ഇബ്രാഹിം, വി. മൊയ്തു, എം.കെ. നാസർ, കളത്താട്ടിൽ ഇബ്രാഹിം ഹാജി, വി.കെ. ഗംഗാധരൻ എന്നിവർ നേതൃത്വം നൽകി. ലോക ജലദിനത്തിൽ തോടി​െൻറ കുന്നുമ്മൽ പഞ്ചായത്തി‍​െൻറ ഭാഗം പഞ്ചായത്തി​െൻറ നേതൃത്വത്തിൽ ഭൂരിഭാഗവും ശുചീകരിച്ചിരുന്നു. ഏറ്റവും നല്ല ജല സ്രോതസ്സാണ് ഈ പ്രവർത്തനത്തിലൂടെ മാലിന്യ മുക്തമാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.