മലയാള ഭാഷ പഠനത്തിന് ഇന്നും അവഗണന ^വി.ടി. മുരളി

മലയാള ഭാഷ പഠനത്തിന് ഇന്നും അവഗണന -വി.ടി. മുരളി കക്കട്ടിൽ: മറ്റു ഭാഷകൾക്ക് നൽകിവരുന്ന പ്രാധാന്യം മലയാള ഭാഷക്ക് ലഭിക്കുന്നില്ലെന്നും ഇന്നും മാതൃഭാഷ അവഗണന പേറുകയാണെന്നും ചലച്ചിത്ര പിന്നണി ഗായകൻ വി.ടി. മുരളി പറഞ്ഞു. ചീക്കോന്ന് എം.എൽ.പി സ്കൂൾ ഫെസ്റ്റ്-2018 നമ്പ്യത്താംകുണ്ടിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ എൻ.കെ. മൊയ്തു അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ജയന്തി റിപ്പോർട്ട് അവതരിപ്പിച്ചു. മാനേജർ ടി.വി. കുഞ്ഞമ്മദ് ഹാജി സമ്മാനദാനം നടത്തി. എൻ. ഹമീദ് മാസ്റ്റർ, എം.പി. ജാഫർ, പി.ടി. പ്രഭാകരൻ, ടി.പി.എം. തങ്ങൾ, കെ.കെ. സൗദ, എം.കെ. സൗദ, എം.പി. കുഞ്ഞിരാമൻ മാസ്റ്റർ, സി.കെ. നാണു, കെ. പര്യയി, എൻ.കെ. സന്തോഷ് മാസ്റ്റർ, റസിയ ടീച്ചർ, എം.പി. അബൂബക്കർ, പി.പി. അഷ്റഫ് മാണിക്കോത്ത്, ജലീൽ, സ്കൂൾ ലീഡർ കെ.പി. അൻഷിയ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.