നഗരസഭ ബജറ്റ്: കൽപറ്റയെ ആധുനിക നഗരമാക്കി മാറ്റും

ടൗൺ നവീകരണത്തിന് രണ്ടു കോടി രൂപ കൽപറ്റ: ജില്ലആസ്ഥാനമായ കൽപറ്റ ടൗണിനെ ആധുനിക നഗരമാക്കി മാറ്റാൻ ലക്ഷ്യമിട്ട് നഗരസഭ ബജറ്റ്. ടൗൺ നവീകരണത്തി​െൻറ ആദ്യഘട്ടമെന്ന നിലയിൽ ഒാവുചാലും കൈവരികളോടെയുള്ള നടപ്പാതയും നിർമിക്കുന്നതിന് ബജറ്റിൽ രണ്ടു കോടി വകയിരുത്തി. സ്ത്രീകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, വയോജനങ്ങൾ തുടങ്ങി സമൂഹത്തിലെ എല്ലാ മേഖലയിലും ഉൾപ്പെട്ടവരുടെ ക്ഷേമം മുന്നിൽകണ്ടുള്ള പദ്ധതികൾക്കാണ് ബജറ്റിൽ ഊന്നൽ നൽകിയത്. കാർഷികമേഖലയിൽ ജൈവകൃഷിക്കും നെൽകൃഷിക്കും പ്രത്യേകം പ്രാധാന്യം നൽകിയിട്ടുണ്ട്. മുൻനീക്കിയിരിപ്പ് ഉൾപ്പെടെ 444419000 രൂപ വരവും 440159000 െചലവും 4260000 നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് 2018-19 വർഷത്തെ കൽപറ്റ നഗരസഭ ബജറ്റ്. നഗരസഭയിൽ നിലവിൽ വൈസ് ചെയർമാൻ സ്ഥാനം ഒഴിഞ്ഞുകിടക്കുന്നതിനാൽ ചട്ടപ്രകാരം നഗരസഭ സെക്രട്ടറി കെ.ജി. രവീന്ദ്രൻ ആണ് ബജറ്റ് അവതരിപ്പിച്ചത്. ബജറ്റ് പാസാക്കിയ നഗരസഭ യോഗത്തിൽ ആക്ടിങ് ചെയർപേഴ്സൺ ബിന്ദു ജോസ് അധ്യക്ഷത വഹിച്ചു. തണ്ണീർ പന്തൽ ജില്ല ആസ്ഥാനത്ത് വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന നൂറുകണക്കിന് പൊതുജനങ്ങൾക്ക് ദാഹം മാറ്റുന്നതിനായി ശുദ്ധീകരിച്ച ജലവിതരണത്തിനായി നഗരത്തിലെ ഏറ്റവും തിരക്കുള്ള മൂന്ന് സ്ഥലങ്ങളിൽ തണ്ണീർ പന്തൽ പദ്ധതി എന്ന പേരിൽ വാട്ടർ കിയോസ്ക് സ്ഥാപിക്കുന്നതിന് തുക വകയിരുത്തിയിട്ടുണ്ട്. പാർപ്പിടം കേന്ദ്രാവിഷ്കൃത പദ്ധതിയായ പി.എം.എ.വൈ പ്രകാരവും സംസ്ഥാന ആവിഷ്കൃത പദ്ധതിയായ ലൈഫ് മിഷനും പട്ടികജാതി, പട്ടിക വർഗ പ്രത്യേക പദ്ധതിയും ഉപയോഗപ്പെടുത്തി ഭവനരഹിതരും ഭൂരഹിതരുമായ അറുനൂറോളം പേർക്ക് വീട് നിർമിച്ച് നൽകുന്നതിനായി 100000000 രൂപ പാർപ്പിട പദ്ധതികൾക്കായി നീക്കിവെച്ചിട്ടുണ്ട്. ശുചിത്വം, മാലിന്യസംസ്കരണം കാലാകാലമായി നഗരസഭയെ അലട്ടിക്കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നായ മാലിന്യനിർമാർജനത്തിന് സമൂഹത്തെ മൊത്തം ബോധവത്കരിക്കുന്നതിനോടൊപ്പം 25000000 രൂപ െചലവഴിച്ച് വെള്ളാരംകുന്നിൽ നഗരസഭയുടെ സ്ഥലത്ത് ആധുനിക മാലിന്യസംസ്കരണ പ്ലാൻറ് നിർമിക്കുന്നതിന് തുടക്കം കുറിച്ചിട്ടുണ്ട്. പ്ലാൻറിലേക്കുള്ള മാലിന്യങ്ങൾ ഉറവിടങ്ങളിൽ നിന്ന് തരംതിരിച്ച് ശേഖരിക്കുന്നതിന് 3000000 രൂപ ഹരിത കർമ സേനക്കായി മാറ്റിെവച്ചിട്ടുണ്ട്. കൂടാതെ പ്ലാസ്റ്റിക് െഷ്രഡിങ് യൂനിറ്റിനായി 1000000 രൂപ വകയിരുത്തിയിട്ടുണ്ട്. ദാരിദ്ര്യലഘൂകരണവും സാമൂഹികക്ഷേമവും ഭിന്നശേഷിക്കാർ, അഗതികൾ, വിധവകൾ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്കായി പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ച് തുക വകയിരുത്തി. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതികൾക്കായി നാലു കോടി രൂപയുടെ ആക്ഷൻ പ്ലാൻ തയാറാക്കി. ബഡ്സ് സ്കൂൾ നഗരസഭയിലെ മുണ്ടേരിയിൽ നിലവിലുള്ള ബഡ്സ് സ്കൂൾ പ്രവർത്തനങ്ങൾക്കായി 20 ലക്ഷം രൂപയും സ്കൂൾ കെട്ടിട നവീകരണത്തിന് മൂന്നുലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. വയോമിത്രം വയോജനങ്ങൾക്ക് ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതിനായി 250000 രൂപ വയോമിത്രം പദ്ധതിയിൽ നീക്കിവെക്കുകയും 60 വയസ്സിനുമുകളിലുള്ള എസ്.സി, എസ്.ടി, ജനറൽ വിഭാഗങ്ങളിൽ പെട്ടവർക്ക് വേണ്ടി പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കാൻ ആവശ്യമായ തുക വകയിരുത്തിയിട്ടുണ്ട്. പട്ടികജാതി/പട്ടികവർഗ ക്ഷേമം പട്ടികജാതി/പട്ടികവർഗ ക്ഷേമത്തിനും നഗരസഭയിലെ എല്ലാ കോളനികളിലും അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും കുടിവെള്ളം, വൈദ്യുതി എന്നിവ ലഭ്യമാക്കുന്നതിനും വേണ്ടി 22221000 രൂപ നീക്കിവെച്ചു. കുടുംബശ്രീ കുടുംബശ്രീയുമായി സഹകരിച്ച് വനിതകൾക്ക് വരുമാനദായകമായ നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. മുട്ടക്കോഴി കൃഷി, പെണ്ണാട് വിതരണം, എല്ലാ അയൽക്കൂട്ടങ്ങളെയും ഉൾപ്പെടുത്തി പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്തത, കറവപശു വിതരണം എന്നീ പദ്ധതികൾക്കായി 40 ലക്ഷത്തോളം രൂപ വകയിരുത്തിയിട്ടുണ്ട്. കുടിവെള്ളം സമഗ്ര കുടിവെള്ള വിതരണ പ്രവർത്തനങ്ങൾക്കായി 50 ലക്ഷം രൂപ വകയിരുത്തി. അടിസ്ഥാന സൗകര്യവികസനം നഗരത്തിലെ ഗതാഗതസൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും ദിനംപ്രതി നഗരത്തിലെത്തുന്ന വിനോദസഞ്ചാരികളുടെ ആവശ്യങ്ങൾക്കനുസരിച്ചും ജില്ല ആസ്ഥാനമെന്ന നിലക്ക് നഗരം മോടി പിടിപ്പിക്കുന്നതിനായി രണ്ടു കോടി രൂപ നീക്കിവെക്കുകയും പശ്ചാത്തല മേഖലയിൽ മറ്റ് പ്രവൃത്തികൾക്കായി 23277000 രൂപ വകയിരുത്തുകയും ചെയ്തിട്ടുണ്ട്. ആരോഗ്യം-വിദ്യാഭ്യാസം വിദ്യാഭ്യാസം, ആരോഗ്യം, പാലിയേറ്റിവ് മേഖലകളിൽ വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതിനായി ആവശ്യമായ തുക നീക്കിവെച്ചു. സ്ഥിരം സമിതി ചെയർമാനായ എ.പി. ഹമീദ്, ടി.ജെ. ഐസക്, കെ. അജിത, സനിത ജഗദീഷ് തുടങ്ങിയവരും മറ്റു കൗൺസിലർമാരും ബജറ്റ് അവതരണത്തിൽ പങ്കെടുത്തു. ------------------------------------------ ബാലികയെ പീഡിപ്പിച്ച മദ്റസ അധ്യാപകൻ അറസ്റ്റിൽ കൽപറ്റ: മദ്റസ വിദ്യാർഥിനിയായ 14കാരിയെ പീഡിപ്പിച്ച മദ്റസ അധ്യാപകനെ വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു. വൈത്തിരി പൊലിസ് സ്റ്റേഷൻ പരിധിയിലെ ഒരു മദ്റസയിലെ അധ്യാപകനും കൊടുവള്ളി മാനിപുരം സ്വദേശിയുമായ പള്ളിക്കണ്ടി ഹുസൈൻകുട്ടിയാണ് (53) അറസ്റ്റിലായത്. 2017 മുതൽ ബാലികയെ ഇയാൾ ലൈംഗികമായി പീഡിപ്പിക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. പനി ബാധിച്ച കുട്ടിയെ കഴിഞ്ഞദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അധ്യാപിക നടത്തിയ കൗൺസലിങ്ങിലാണ് കുട്ടി പീഡനവിവരം പുറത്തുപറഞ്ഞത്. പ്രകൃതിവിരുദ്ധ പീഡനം, പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. വൈത്തിരി എസ്.ഐ കെ.പി. രാധാകൃഷ്ണ‍​െൻറ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഹുസൈൻകുട്ടിയെ അറസ്റ്റ് ചെയ്തത്. അടുത്തദിവസം കൽപറ്റ കോടതിയിൽ ഹാജരാക്കും. WEDWDL18husain ഹുസൈൻകുട്ടി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.