ഝാർഖണ്ഡിലെ നിരോധനത്തിനെതിരെ പോപുലർ ഫ്രണ്ട്​ ​െഎക്യദാർഢ്യ സംഗമം

കോഴിക്കോട്: ഝാർഖണ്ഡിൽ സംഘടനക്ക് നിരോധനമേർപ്പെടുത്തിയതിനെതിരെ പോപുലർ ഫ്രണ്ട് ഐക്യദാർഢ്യ സംഗമം നടത്തി. 'ഝാർഖണ്ഡ് മുതൽ ത്രിപുരവരെ' എന്ന പ്രമേയത്തിൽ ടൗൺ ഹാളിൽ സംഘടിപ്പിച്ച സംഗമത്തിൽ പോപുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡൻറ് നാസറുദ്ദീൻ എളമരം അധ്യക്ഷത വഹിച്ചു. തുല്യനീതിക്കും അവകാശങ്ങൾക്കുംവേണ്ടി നിലകൊള്ളുന്നതാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ ഫാഷിസ്റ്റുകളെ േപ്രരിപ്പിക്കുന്നതെന്ന് നാസറുദ്ദീൻ പറഞ്ഞു. ഝാർഖണ്ഡിലെ ഖനനസമ്പത്ത് കൊള്ളയടിക്കാനുള്ള ഫാഷിസ്റ്റ് ശക്തികളുടെ ഒളിയജണ്ടയാണ് പോപുലർ ഫ്രണ്ടിനുള്ള നിരോധനത്തിനു പിന്നിലെന്ന് ഐക്യദാർഢ്യ പ്രസംഗത്തിൽ എൻ.പി. ചെക്കുട്ടി അഭിപ്രായപ്പെട്ടു. കേരളത്തിൽ 450ലേറെ മനുഷ്യരെ കൊലപ്പെടുത്തിയ സംഘടനകൾക്ക് പ്രവർത്തിക്കാമെന്നും എന്നാൽ നാലു കൊലപാതകത്തി​െൻറ പേരിലാണ് പോപുലർ ഫ്രണ്ടിനെ വിമർശിക്കുന്നതെന്നും ഒ. അബ്ദുല്ല അഭിപ്രായപ്പെട്ടു. ഉന്മൂലന സിദ്ധാന്തത്തി​െൻറ അടയാളങ്ങൾ ഇപ്പോഴും പേറിക്കൊണ്ടിരിക്കുന്നവരാണ് പോപുലർ ഫ്രണ്ടുപോലെ അടിച്ചമർത്തപ്പെട്ട വിഭാഗത്തി​െൻറ മോചനത്തിനായി നിലകൊള്ളുന്നവരെ തീവ്രവാദികളാക്കുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകൻ എ. വാസു അഭിപ്രായപ്പെട്ടു. പോപുലർ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എച്ച്. നാസർ ഐക്യദാർഢ്യ പ്രമേയം അവതരിപ്പിച്ചു. എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറ് പി. അബ്്ദുൽ മജീദ് ഫൈസി, സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. മുഹമ്മദ് ബഷീർ, സെക്രട്ടറി പി.കെ അബ്്ദുല്ലത്തീഫ്, കെ.കെ. ബാബുരാജ്, ഡോക്യുമ​െൻററി സംവിധായകരായ ഗോപാൽ മേനോൻ, രൂപേഷ് കുമാർ, രാജീവ് ഗാന്ധി സ്റ്റഡി സർക്കിൾ ദേശീയ കോഒാഡിനേറ്റർ വി.ആർ. അനൂപ്, രമേശ് നന്മണ്ട, നാഷനൽ സെക്കുലർ കോൺഫറൻസ് സംസ്ഥാന സെക്രട്ടറി ഒ.പി.ഐ കോയ, വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി മുസ്തഫ പാലാഴി, പ്രഫ. അബ്്ദുൽഖാദർ, ആം ആദ്മി പാർട്ടി രാഷ്ട്രീയകാര്യ സമിതി കൺവീനർ കെ.എം. പവിത്രൻ, ഡെയ്സി ബാലസുബ്രമണ്യൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.