സത്താറിന് കരള്‍ മാറ്റിവെക്കാന്‍ ഉദാരമതികള്‍ കനിയണം

പൂനൂർ: ടൗണില്‍ ഇലക്ട്രിക്കല്‍ കട നടത്തുന്ന കാന്തപുരം മാവുള്ളകണ്ടി സത്താര്‍ (46) കരൾരോഗം ബാധിച്ച് മണിപ്പാല്‍ ആശുപത്രിയിൽ ചികിത്സയിലാണ്. അടുത്തിടെ രോഗം മൂര്‍ച്ഛിച്ച സത്താറി​െൻറ ചികിത്സക്ക് കുടുംബം ഇതുവരെ ലക്ഷങ്ങള്‍ െചലവഴിച്ചു. ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന് കരൾ മാറ്റിെവക്കൽ മാത്രമാണ് പ്രതിവിധിയെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. ശസ്ത്രക്രിയക്കും അനുബന്ധ ചികിത്സകൾക്കുമായി 40 ലക്ഷം രൂപയോളം ചെലവുവരും. ഇത് കണ്ടെത്താനുള്ള സാമ്പത്തികശേഷി സത്താറി​െൻറ കുടുംബത്തിനില്ല. ഭാര്യയും വിദ്യാർഥികളായ മൂന്ന് കുട്ടികളുമടങ്ങുന്ന കുടുംബത്തി​െൻറ ഏക ആശ്രയമാണ് ഈ യുവാവ്‌. നാട്ടുകാർ ഇദ്ദേഹത്തി​െൻറ ശസ്ത്രക്രിയക്ക് പണം കണ്ടെത്താനായി എം.കെ. രാഘവന്‍ എം.പി, പുരുഷന്‍ കടലുണ്ടി എം.എല്‍.എ, ഉണ്ണികുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് ഇ.ടി. ബിനോയ്‌ അടക്കമുള്ള ജനപ്രതിനിധികള്‍ രക്ഷാധികാരികളായി കമ്മിറ്റി രൂപവത്കരിച്ചു. അബ്ദുൽ ഫത്താഹ് തങ്ങള്‍ അവേലം (ചെയർ.), നജീബ് കാന്തപുരം (കണ്‍.), താര അബ്ദുറഹിമാന്‍ ഹാജി (ട്രഷ.) എന്നിവരാണ് ഭാരവാഹികള്‍. മാവുള്ളകണ്ടി സത്താര്‍ ചികിത്സ സഹായ കമ്മിറ്റി എന്ന പേരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ താമരശ്ശേരി ടൗണ്‍ ബ്രാഞ്ചില്‍ അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പര്‍: 37617022455 , IFSC : SBIN 0014576, ഫോണ്‍: 9895 932 552, 9744 891816.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.