മതനിരപേക്ഷ ശക്തികൾ ഒന്നിച്ച്​ അണിനിരക്കണം ^കമൽ മി​ത്ര ചിനോയ്​

മതനിരപേക്ഷ ശക്തികൾ ഒന്നിച്ച് അണിനിരക്കണം -കമൽ മിത്ര ചിനോയ് കോഴിക്കോട്: കേന്ദ്രസർക്കാറിനെതിരെ മതനിരപേക്ഷ ശക്തികൾ ഒന്നിച്ച് അണിനിരക്കണമെന്ന് ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല പ്രഫസർ കമൽ മിത്ര ചിനോയ്. സി.പി.െഎ പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് 'ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള അതിക്രമവും പ്രതിരോധവും' എന്ന വിഷയത്തിൽ ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനങ്ങൾ കൂടുതൽ ദുരിതമനുഭവിക്കാതിരിക്കാൻ മോദി സർക്കാറിൽനിന്ന് രക്ഷനേടണം. പുരോഗമന ശക്തികളുടെ കരുത്ത് തകർക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. വിദേശങ്ങളിൽ കള്ളപ്പണം നിേക്ഷപിച്ചവരുടെ വിവരങ്ങൾ പുറത്തുവന്നിട്ടും സർക്കാർ നടപടി സ്വീകരിച്ചില്ലെന്ന് അേദ്ദഹം കുറ്റപ്പെടുത്തി. രാജ്യം ദരിദ്രമാകുേമ്പാൾ ചിലർ സമ്പന്നരാകുകയാണ്. ഇടതുപക്ഷത്തിന് സ്വാധീനമുള്ളതിനാൽ ജെ.എൻ.യു പോലുള്ള സർവകലാശാലകൾ മോദി ലക്ഷ്യമിടുകയാണെന്നും കമൽ ചിനോയ് പറഞ്ഞു. പി.കെ. ഗോപി അധ്യക്ഷത വഹിച്ചു. പി. വത്സല, ഡോ. വി. സുകുമാരൻ, യു.കെ. കുമാരൻ, ആലേങ്കാട് ലീലാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ടി.വി. ബാലൻ സ്വാഗതവും അഷ്റഫ് കുരുവട്ടൂർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.