ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി മുട്ടിൽ ടൗൺ

*ടൗൺ വികസനം: നടപടികളെടുക്കാതെ അധികൃതർ മുട്ടിൽ: വികസനപാതയിൽ മുന്നേറാനൊരുങ്ങുേമ്പാഴും ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയാണ് മുട്ടിൽ ടൗൺ. അനുദിനം വികസിക്കുന്ന ടൗണി​െൻറ കുതിപ്പിനെ തടയുന്ന രീതിയിലുള്ള കുത്തഴിഞ്ഞ പാർക്കിങ് സംവിധാനവും അതൊരുക്കുന്ന കടുത്ത ഗതാഗതക്കുരുക്കും അപകടങ്ങൾക്കും വഴിയൊരുക്കുകയാണ്. ടൗണി​െൻറ വികസനത്തിന് അനുയോജ്യമായ നടപടികൾ സ്വീകരിക്കാൻ മടിക്കുന്ന പഞ്ചായത്ത് അധികൃതർ തങ്ങളുെട കൺമുമ്പിൽ ഗതാഗതതടസ്സവും അപകടങ്ങളും പതിവായിട്ടും കുറ്റകരമായ മൗനം പാലിക്കുകയാണ്. റോഡി​െൻറ ഇരുവശത്തും വാഹനങ്ങൾ നിർത്തിയിടുന്നതാണ് ടൗണിലെ പ്രധാന പ്രശ്നം. ടൗണിൽ ഏതു വാഹനവും എവിടെയും നിർത്തിയിടാമെന്നതാണ് നിലവിലെ അവസ്ഥ. തലങ്ങും വിലങ്ങും വാഹനങ്ങൾ പാർക്കുചെയ്യുന്നതോടെ ദേശീയപാതയിൽ തിരക്കേറിയ മുട്ടിൽ-മാണ്ടാട് ജങ്ഷനിൽ ഉൾപ്പെടെ ഗതാഗതസ്തംഭനം പതിവാണ്. വഴിയോരങ്ങളിലെ കച്ചവടങ്ങളും ഇവിെട നിന്ന് സാധനങ്ങൾ വാങ്ങാൻ ജനം കൂടിനിൽക്കുന്നതും അപകടത്തിന് വഴിയൊരുക്കുന്നതായി ആക്ഷേപമുണ്ട്. ഇക്കഴിഞ്ഞ ജനുവരിയിൽ മാത്രം പത്തോളം അപകടങ്ങളാണ് മുട്ടിൽ ടൗണിലുണ്ടായത്. ഫെബ്രുവരിയിൽ നടന്ന അപകടങ്ങളിലൊന്നിൽ ഒരു യുവാവി​െൻറ ജീവൻ നഷ്ടമാവുകയും ചെയ്തു. ഒരു സ്ത്രീ രണ്ടുകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. സീബ്രാലൈനി​െൻറ മധ്യത്തിൽനിന്ന് മോേട്ടാർ സൈക്കിൾ ഇടിച്ചുതെറുപ്പിച്ചതിനെ തുടർന്നാണ് ഇവർക്ക് പരിക്കേറ്റത്. അശാസ്ത്രീയമായാണ് ടൗണിൽ സീബ്രാലൈനുകൾ വരച്ചിട്ടുള്ളതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. പൊലീസ് ഉദ്യോഗസ്ഥരോട് ടൗണിലെ ഗതാഗതക്കുരുക്കിനെയും അപകടങ്ങളുടെ ആധിക്യത്തെയും കുറിച്ച് പരാതിപ്പെടുേമ്പാൾ പഞ്ചായത്ത് അധികൃതരുടെ കെടുകാര്യസ്ഥതയാണ് അവർ ചൂണ്ടിക്കാട്ടുന്നത്. ടൗണിൽ ഒതുങ്ങാത്തത്രയും ഒാേട്ടാകൾക്ക് അധികൃതർ പെർമിറ്റ് കൊടുത്തപ്പോൾ ഇത്രയും ഒാേട്ടാകൾക്ക് പാർക്കിങ് സംവിധാനം ഒരുക്കുന്ന കാര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയൊന്നുമുണ്ടായില്ല. ടൗണിൽ സ്ഥിരമായ ട്രാഫിക് സംവിധാനം അനിവാര്യമാണെങ്കിലും ഇതിനായി പൊലീസി​െൻറ ഭാഗത്തുനിന്ന് കാര്യമായ പ്രതികരണമുണ്ടാവാറില്ല. എല്ലാവർഷവും ട്രാഫിക് അഡ്വൈസറി കമ്മിറ്റി രൂപവത്കരിക്കുമെങ്കിലും ടൗണി​െൻറ വികസനത്തിന് ഉതകുന്ന മാറ്റങ്ങൾ വരുത്താനുള്ള നീക്കങ്ങളൊന്നും ഉണ്ടായില്ലെന്ന് വ്യാപാരികൾ ഉൾപ്പെടെയുള്ളവർ പറയുന്നു. നിയമാനുസൃതം കച്ചവടം നടത്തുന്ന സ്ഥാപനങ്ങൾക്ക് മുന്നിൽ തെരുവോര കച്ചവടക്കാർ വാഹനങ്ങളിലും മറ്റും നിത്യോപയോഗസാധനങ്ങൾ വിൽക്കുന്നതിനാൽ സ്ഥാപനഉടമകൾ കടകളിലെ കച്ചവടസാധനങ്ങൾ കടകളുടെ മുന്നിലേക്ക് ഇറക്കിവെക്കാൻ നിർബന്ധിതരാകുന്നതായി വ്യാപാരികൾ പറഞ്ഞു. രാത്രിയായാൽ മുട്ടിൽ ടൗൺ മുഴുവൻ ഇരുട്ടിലാകുന്ന അവസ്ഥയുമുണ്ട്. മാസങ്ങളായി ടൗണിലെ തെരുവുവിളക്കുകൾ പ്രവർത്തിക്കുന്നില്ല. ഇരുട്ടി​െൻറ മറപിടിച്ച് ടൗണിൽ പലരും മാലിന്യം കൊണ്ടുവന്നു തള്ളുന്നു. ടൗൺ കേന്ദ്രീകരിച്ച് മദ്യത്തി​െൻറയും മയക്കുമരുന്നിെൻയും വിൽപനയും ഉപയോഗവും വർധിച്ചുവരുകയാണ്. രാഷ്ട്രീയ-സാമൂഹിക സംഘടനകൾ മുട്ടിൽ ടൗണി​െൻറ വികസനത്തിനുവേണ്ടി ശബ്ദമൊന്നുമുയർത്താതെ പോകുന്നു. ടൗണിലെ ഗതാഗതക്കുരുക്കിനും മറ്റു പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ ശാസ്ത്രീയമായ രീതിയിൽ ടൗൺ പ്ലാനിങ് ആവിഷ്കരിച്ച് നടപ്പാക്കണമെന്ന് മുട്ടിൽ വ്യാപാരി വ്യവസായി ഏേകാപന സമിതി പ്രസിഡൻറ് അഷ്റഫ് കൊട്ടാരം 'മാധ്യമ'ത്തോട് പറഞ്ഞു. വരുംതലമുറകൾക്കുകൂടി ഉപയുക്തമായ രീതിയിൽ ടൗണിനെ വളർത്തിെയടുക്കുന്നതിന് കൃത്യമായ പദ്ധതികൾ ആവിഷ്കരിക്കാനും നടപ്പാക്കാനും അധികൃതർ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. TUEWDL10 മുട്ടിൽ ടൗൺ വയനാട്ടിൽ എ.െഎ.െഎ.എം.എസ്: പ്രധാനമന്ത്രി ഉറപ്പുനൽകിയതായി പി.സി. തോമസ് കൽപറ്റ: വയനാട് ജില്ലയിൽ ഉന്നതനിലവാരത്തിലുള്ള ഒാൾ ഇന്ത്യ മെഡിക്കൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുന്ന കാര്യം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പുനൽകിയതായി മുൻ കേന്ദ്രമന്ത്രിയും എൻ.ഡി.എ ദേശീയ സമിതി അംഗവുമായ പി.സി. തോമസ്. മോദിെയയും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയെയും ഡൽഹിയിൽ നേരിട്ടുകണ്ട് അഭ്യർഥിച്ച സന്ദർഭത്തിലാണ് അദ്ദേഹം ഉറപ്പുനൽകിയതെന്നാണ് കേരള കോൺഗ്രസ് ചെയർമാൻ കൂടിയായ തോമസി​െൻറ അവകാശവാദം. എ.െഎ.െഎ.എം.എസ് തുടങ്ങുന്നതിനാവശ്യമായ 200 ഏക്കർ സ്ഥലം വയനാട് ജില്ലയിൽ ലഭ്യമാക്കാമെന്നും ജില്ലയുടെ പിന്നാക്കാവസ്ഥയും വികസനസാധ്യതകളും പരിഗണിച്ച് ഉന്നത ആതുരാലയം വയനാട് ജില്ലയിൽതന്നെ അനുവദിക്കണമെന്നുമാണ് താൻ ആവശ്യപ്പെട്ടത്. ഇതിനോട് പ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയും അനുകൂലമായാണ് പ്രതികരിച്ചതെന്നും പി.സി. തോമസ് വാർത്തക്കുറിപ്പിൽ അറിയിച്ചു. അനുവദിച്ചുകിട്ടിയാൽ കേരളത്തിലെ ഏറ്റവും വലിയ മെഡിക്കൽ കോളജായിരിക്കും അതെന്നും തോമസ് ചൂണ്ടിക്കാട്ടി. ജില്ലയിലെ കർഷകരും പാവപ്പെട്ടവരും വന്യമൃഗാക്രമണത്തിൽ ഏറെ ബുദ്ധിമുട്ടിലാണെന്നും നടപടി ആവശ്യപ്പെട്ട് വയനാട്ടിൽ നിരാഹാരസമരം അരങ്ങേറുകയാണെന്നും താൻ പ്രധാനമന്ത്രിയെ ധരിപ്പിച്ചുവെന്നും പ്രതിരോധനടപടികൾക്കായി കേരള സർക്കാർ പണം ആവശ്യപ്പെട്ടാൽ അനുവദിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയതായും തോമസ് കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.