എ ഡിവിഷന്‍ ഫുട്ബാള്‍: കല്ലായി യൂത്ത്​സിനും ഫാറൂഖ് കോളജിനും ജയം

കോഴിക്കോട്: ജില്ല ഫുട്ബാള്‍ അസോസിയേഷന്‍ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഡ്രോപ്‌സ് എ ഡിവിഷന്‍ ഫുട്ബാള്‍ ലീഗില്‍ കല്ലായി യൂത്ത്സ് 2-1ന് സീസൈഡ് സ്‌പോര്‍ട്‌സ് ക്ലബിനെ പരാജയപ്പെടുത്തി. കല്ലായി യൂത്ത്സിനുവേണ്ടി ഷംസുവും അസ്‌ലമും സീസൈഡിനുവേണ്ടി ഡിവിനും വലകുലുക്കി. രണ്ടാമത്തെ മത്സരത്തില്‍ ഫാറൂഖ് കോളജ് 4-0ത്തിന് കെ.ടി.സിയെ പരാജയപ്പെടുത്തി. ഫാറൂഖിനുവേണ്ടി മുഹമ്മദ് മന്‍ഹാൽ, മുഹമ്മദ്, താഹിർ സമാൻ, സുഹൈൽ എന്നിവർ ഗോളടിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.