സ്‌കൂള്‍ അടച്ചുപൂട്ടല്‍: സര്‍ക്കാര്‍ കോടതിയില്‍ അനുകൂല നിലപാട് സ്വീകരിക്കണമെന്ന്

കോഴിക്കോട്: സംസ്ഥാനത്തെ സ്വകാര്യ അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട കേസില്‍ വിദ്യാലയങ്ങള്‍ക്ക് അനുകൂല നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് അസോസിയേഷന്‍ ഓഫ് മൈനോറിറ്റി മാേനജ്മ​െൻറ് ഇന്‍സ്റ്റിറ്റ്യൂഷ​െൻറ ആഭിമുഖ്യത്തില്‍ ചേര്‍ന്ന ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന മേധാവികളുടെയും സംഘടന നേതാക്കളുടെയും കൺവെന്‍ഷന്‍ ആവശ്യപ്പെട്ടു. അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാറിന് തുറന്ന മനസ്സാണെന്ന വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥി​െൻറ നിയമസഭയിലെ പ്രഖ്യാപനം ആശ്വാസകരമാണ്. എന്നാല്‍, സര്‍ക്കാറിന് തുറന്ന മനസ്സാണെന്ന് മന്ത്രി പറയുമ്പോള്‍തന്നെ സ്‌കൂളുകള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ അധികൃതര്‍ നോട്ടീസ് നല്‍കുന്നത് അപക്വനടപടിയാണെന്ന് കൺവെന്‍ഷന്‍ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ. സലാം, അസോസിയേഷന്‍ പ്രസിഡൻറ് നിസാര്‍ ഒളവണ്ണ തുടങ്ങിയവര്‍ വാര്‍ത്തസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. 1500ലേറെ വിദ്യാലയങ്ങള്‍ക്ക് അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കിയെന്നാണ് സര്‍ക്കാറി​െൻറ വിശദീകരണം. ഇതിലേറെ പങ്കും ന്യൂനപക്ഷവിഭാഗങ്ങളുടേതാണ്. സ്ഥാപനങ്ങളുടെ പോരായ്മകൾ പരിഹരിക്കാൻ സാവകാശം നൽകണമെന്നും സർക്കാർ നടപടിയിൽ നിന്ന് പിന്തിരിയണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. രാവിലെ നടന്ന കൺവെന്‍ഷന്‍ വഖഫ് ബോര്‍ഡ് മെംബര്‍ ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. നിസാര്‍ ഒളവണ്ണ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പി.എം.എ. സലാം, പി.പി. യൂസുഫലി, പി.കെ. മുഹമ്മദ്, ടി. ശാക്കിര്‍, കെ. മൊയ്തീന്‍കോയ, ത്വാഹ യമാനി, സി.ടി. സക്കീര്‍ ഹുസൈന്‍, കെ.പി. മുഹമ്മദലി, എ.കെ. മുഹമ്മദ്, പി.സി. ബഷീര്‍, അബ്ദുല്‍ മജീദ് പറവണ്ണ, പാലക്കണ്ടി അബ്ദുല്‍ ലത്തീഫ്, സി. ആലിക്കോയ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.