അറമല, മണ്ടമല ഭൂമി പ്രശ്നം സി.പി.എം ഏറ്റെടുക്കുന്നു

വൈത്തിരി: വർഷങ്ങളായി നികുതിയടച്ച, പിന്നീട് എല്ലാ രേഖകളുമുണ്ടായിട്ടും നികുതി സ്വീകരിക്കാത്ത അറമല, മണ്ടമല എന്നിവിടങ്ങളിലെ ജനങ്ങളുടെ ഭൂപ്രശ്‌നം സി.പി.എം ഏറ്റെടുക്കുന്നു. 40 വർഷത്തിലധികമായി നികുതിയടച്ചുപോരുകയും പട്ടയം കൈവശമുള്ളതുമായ ഭൂമിയാണ് റീസർവേയിൽ ആദിവാസികൾക്ക് വനം വകുപ്പ് പതിച്ചുനൽകിയ ഭൂമിയാണെന്നു പറഞ്ഞ് റവന്യൂ വകുപ്പ് 2010 മുതൽ നികുതി സ്വീകരിക്കുന്നത് നിർത്തിവെച്ചത്. പിന്നീട് കോടതി കയറിയ പ്രശ്നത്തിൽ സ്ഥലം റവന്യൂ ഭൂമിയാണെന്നും നികുതി സ്വീകരിക്കണമെന്നും വിധി വെന്നങ്കിലും അധികൃതർ തയാറായില്ല. ആദിവാസികളിൽ നിന്നുപോലും നികുതി സ്വീകരിക്കുന്നില്ല എന്നതാണ് ഏറെ വിചിത്രം. ഇതേപോലെയാണ് മണ്ടമലയിൽ താമസിക്കുന്നവരുടെ പ്രശ്നവും. അറമലയിലെയും മണ്ടമലയിലെയും താമസക്കാരായ കുടുംബങ്ങളെ മുന്നിൽ നിർത്തിയാണ് സി.പി.എം സമരത്തിനിറങ്ങിയത്. ആദ്യഘട്ടമെന്ന നിലയിൽ വൈത്തിരി താലൂക്ക് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. എത്രയും പെട്ടെന്ന് പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ നിരാഹാര സമരം നടത്താനാണ് പാർട്ടിയുടെ തീരുമാനം. മാർച്ചും ധർണയും സി.പി.എം ജില്ല സെക്രട്ടറി പി. ഗഗാറിൻ ഉദ്‌ഘാടനം ചെയ്തു. കുഞ്ഞമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. വി. ഉഷാകുമാരി, എം. സെയ്ത്, സി.എച്ച്. മമ്മി, എം. ജനാർദനൻ, എൽസി ജോർജ്, എം.വി. വിജേഷ്, ചിത്രകുമാർ എന്നിവർ സംസാരിച്ചു. കെ.പി. രാമചന്ദ്രൻ സ്വാഗതവും പത്മനാഭൻ നന്ദിയും പറഞ്ഞു. MONWDL16 മാർച്ചും ധർണയും സി.പി.എം ജില്ല സെക്രട്ടറി പി. ഗഗാറിൻ ഉദ്ഘാടനം ചെയ്യുന്നു ബൈത്തുറഹ്മ വീട് കൈമാറി വൈത്തിരി: ചാരിറ്റിയിലെ പരേതനായ നിസാറി​െൻറ കുടുംബത്തിനുവേണ്ടി ഖുൻഫുദ കെ.എം.സി.സിയും മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായി നിർമിച്ച ബൈത്തുറഹ്മ വീടി​െൻറ താക്കോൽദാനം ചാരിറ്റിയിൽ നടന്നു. ഖുൻഫുദ കെ.എം.സി.സി. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് കാദർഹാജി, നിസാറി​െൻറ നാല് വയസ്സുകാരിയായ മകൾ അൻസാ ഫാത്തിമക്ക് വീടി​െൻറ താക്കോൽ നൽകി. ഇതോടൊപ്പം കുടുംബത്തിനുവേണ്ടി സ്വരൂപിച്ച ധനസഹായം മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് പി.പി.എ കരീം കൈമാറി. തുടർന്ന് നടന്ന ചടങ്ങ് പി.പി.എ. കരീം ഉദ്‌ഘാടനം ചെയ്തു. കെ. ഫസൽ തങ്ങൾ അധ്യക്ഷത വഹിച്ചു. റസാഖ് കൽപറ്റ, സലിം മേമന, ഫാ. ടോണി, ദേവദാസൻ, ഫൈസൽ ബാബു, വി.കെ. ഹനീഫ, പി.പി. അബൂബക്കർ, ഡോളി ജോസ്, രാഘവൻ, സി.എച്ച്. മജീദ്, എം.എ. സലിം എന്നിവർ സംസാരിച്ചു. പൂക്കോടൻ ബഷീർ സ്വാഗതവും പി.പി. മൊയ്തു നന്ദിയും പറഞ്ഞു. MONWDL18 ഖുൻഫുദ കെ.എം.സി.സി. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് കാദർഹാജി, നിസാറി​െൻറ നാലു വയസ്സുകാരിയായ മകൾ അൻസാ ഫാത്തിമക്ക് വീടി​െൻറ താക്കോൽ കൈമാറുന്നു റോഡിലേക്ക് ചാഞ്ഞ മരക്കൊമ്പുകൾ ഭീഷണിയാകുന്നു *മരക്കൊമ്പിൽ തട്ടാതിരിക്കാൻ വാഹനം വെട്ടിച്ചുമാറ്റുമ്പോൾ അപകടം പതിവ് റിപ്പൺ: തിനപുരത്തിനും റിപ്പൺ 52 നുമിടയിൽ റോഡിലേക്ക് ചാഞ്ഞ് പടർന്നു നിൽക്കുന്ന മരക്കൊമ്പുകൾ അപകടങ്ങൾക്ക് കാരണമാകുന്നു. മരക്കൊമ്പുകളിൽ തട്ടാതിരിക്കാൻ വാഹനങ്ങൾ പെട്ടെന്ന് വെട്ടിച്ചുമാറ്റുന്നത് വാഹനങ്ങൾ അപകടത്തിൽപെടാൻ ഇടയാക്കുന്നു. ഏറെ വാഹനത്തിരക്കുള്ള മേപ്പാടി-വടുവഞ്ചാൽ റോഡിലാണിങ്ങനെ മരക്കൊമ്പുകൾ അപകട ഭീഷണി ഉയർത്തി നിൽക്കുന്നത്. തിനപുരം വളവിൽ അടുത്ത കാലത്തായി നാല് വാഹനാപകടങ്ങൾ ഇതിനകം നടന്നതായി നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. അടുത്ത് എത്തുമ്പോൾ മാത്രമാണ് റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന മരക്കൊമ്പുകൾ സ്പീഡിൽ വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാരുടെ കണ്ണിൽ പെടുന്നത്. വാഹനത്തിൽ തട്ടാതിരിക്കാൻ അവർ പെട്ടെന്ന് വെട്ടിച്ചു മാറ്റുമ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടങ്ങളുണ്ടാകുന്നത്. മാർച്ച് 22ന് പാചക വാതക സിലിണ്ടറുകളുമായി വന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് 25 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞതാണ് ഇവിടെ ഏറ്റവും ഒടുവിൽ നടന്ന അപകടം. ഓരോ അപകടമുണ്ടാകുമ്പോഴും അപകട ഭീഷണി ഉയർത്തുന്ന മരങ്ങളും കൊമ്പുകളും വെട്ടിമാറ്റണമെന്ന ആവശ്യം നാട്ടുകാർ പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപെടുത്താറുണ്ടെങ്കിലും അധികൃതർ അത് അവഗണിക്കുകയാണെന്ന ആക്ഷേപവും നാട്ടുകാർക്കുണ്ട്. ഇതേ സ്ഥലത്തുതന്നെ മരക്കൊമ്പുകൾ വൈദ്യുതി ലൈനിൽ തട്ടി നിൽക്കുന്നതും കാണാം. എന്നാൽ, കെ.എസ്.ഇ.ബി. അധികൃതരുടെ ഭാഗത്തുനിന്നും നടപടിയൊന്നും ഉണ്ടാകുന്നില്ലെന്ന പരാതിയും നാട്ടുകാർക്കുണ്ട്. പാഴ്മരങ്ങളായിട്ടുകൂടി അപകടങ്ങൾക്ക് കാരണമാകുന്ന മരങ്ങൾ വെട്ടിനീക്കാൻ അധികൃതർ തയാറാകുന്നില്ലെന്ന ആക്ഷേപവും നിലനിൽക്കുന്നു. MONWDL17 മേപ്പാടി-വടുവഞ്ചാൽ റൂട്ടിൽ തിനപുരം വളവിൽ റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന മരക്കൊമ്പുകൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.