താമരശ്ശേരി ചുരം​: ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നു

കോഴിക്കോട്: താമരശ്ശേരി ചുരം റോഡിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം കണ്ടെത്തുന്നതിന് പദ്ധതി തയാറാക്കുന്നു. അതോടൊപ്പം പാവങ്ങാട് മുതൽ വെങ്ങളം ബൈപാസു വരെ ദേശീയപാത മാതൃക റോഡായി ഉയർത്തുകയും ചെയ്യും. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്ര​െൻറ അധ്യക്ഷതയിൽ ഗസ്റ്റ് ഹൗസിൽ ചേർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. ചുരത്തിലെ ഗതാഗത കുരുക്ക് കോഴിക്കോട്-വയനാട് റൂട്ടിലെ യാത്രക്കാർക്ക് ദുരിതമായി മാറി. വയനാട് റോഡ് നവീകരണം സംബന്ധിച്ച് ഏപ്രിൽ ആദ്യവാരം നിർദേശം സമർപ്പിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥരെ അറിയിച്ചു. പാവങ്ങാട്-വെങ്ങളം മോഡൽ റോഡ് വികസന പദ്ധതി രൂപരേഖ തയാറാക്കാൻ പി.ഡബ്ല്യൂ.ഡി ദേശീയപാതാ വിഭാഗത്തെ ചുമതലപ്പെടുത്തി. കേരള റോഡ് സേഫ്റ്റി അതോറിറ്റിയിൽനിന്ന് ഫണ്ട് ലഭ്യമാക്കിയാവും പ്രവൃത്തി തുടങ്ങുക. റോഡ് സേഫ്റ്റി അതോറിറ്റിയുടെ ജില്ലാതല സമിതി യോഗം ഏപ്രിൽ ആറിന് കലക്ടറേറ്റിൽ ചേരും. കേരള റോഡ് സേഫ്റ്റി അതോറിറ്റി ഡയറക്ടർ ടി. ഇളങ്കോവൻ, ജില്ല കലക്ടർ യു.വി. ജോസ്, നാറ്റ്പാക് റോഡ് സേഫ്റ്റി സയൻറിസ്റ്റ് ബി. സുബിൻ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ൈഡ്രവേഴ്സ് െട്രയിനിങ് ആൻഡ് റിസർച് ഡയറക്ടർ പ്രഭാകരൻ, പി. ഡബ്ല്യൂ.ഡി ദേശീയപാത വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ കെ. വിനയരാജ്, അസി. എക്സിക്യൂട്ടിവ് എൻജിനീയർ പി. മുഹമ്മദലി, ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ ഡോ. മുഹമ്മദ് നജീബ്, ആർ.ടി.ഒ സി.ജെ. പോൾസൺ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.