​'ഇൻസ്​പയർ 2018​' കുടുംബശ്രീ തൊഴിൽമേള സംഘടിപ്പിച്ചു

കോഴിക്കോട്: കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയുടെ ഭാഗമായി 'ഇൻസ്പയർ -2018' തൊഴിൽമേള മീഞ്ചന്ത ആർട്സ് സയൻസ് കോളജിൽ നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. 22 സ്വകാര്യ തൊഴിൽദാതാക്കൾ പങ്കെടുത്ത തൊഴിൽമേളയിൽ രണ്ടായിരത്തോളം ഉദ്യോഗാർഥികളാണ് പങ്കെടുത്തത്. ജില്ലയിലെ 18നും 35നും ഇടയിൽ പ്രായമുള്ള എസ്.എസ്.എൽ.സി അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് വേണ്ടിയാണ് മേള സംഘടിപ്പിച്ചത്. കുടുംബശ്രീ ജില്ല മിഷൻ കോ-ഓർഡിനേറ്റർ പി.സി. കവിത, ടി. ഗിരീഷ് കുമാർ, പി.എം. ഗിരീഷൻ, നീനു ജോസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.