കാഞ്ഞൂറി ക്ഷേത്രത്തിൽ കവർച്ച

സ്വർണവും പണവും നഷ്ടമായി എലത്തൂർ: കാഞ്ഞൂറി ക്ഷേത്രത്തി​െൻറ ഒാഫിസ് മുറിയിലും ഭണ്ഡാരം കുത്തിപ്പൊളിച്ചും കവർച്ച. രണ്ടര പവനിലധികം സ്വർണവും 5000ത്തോളം രൂപയുമാണ് കവർന്നത്. ഞായറാഴ്ച പുലർച്ചയാണ് സംഭവം. ഓഫിസ് മുറിയുടെ വാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാവ് സ്റ്റീൽ അലമാര പൊളിച്ചാണ് സ്വർണവും പണവും അപഹരിച്ചത്. ഒരുപവൻ തൂക്കമുള്ള വള, സ്വർണത്തി​െൻറ നാഗരൂപം, കൈ രൂപം, 16 സ്വർണപ്പൊട്ട്, വെള്ളിയിൽ തീർത്ത പാമ്പിൻമുട്ട എന്നിവയാണ് മോഷ്ടിച്ചത്. ഓഫിസിലും ക്ഷേത്രത്തിലെ ഒരു ഭണ്ഡാരത്തിലുമുണ്ടായിരുന്ന പണവും നഷ്ടമായി. മറ്റൊരു ഭണ്ഡാരം പൊളിക്കാനുള്ള ശ്രമം വിഫലമായി. പണമുൾപ്പെടെ ആകെ 75,000 രൂപ മൂല്യമുള്ള വസ്തുക്കളാണ് കവർന്നതെന്ന് ക്ഷേത്രം ഭാരവാഹികൾ എലത്തൂർ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.