കെ.എസ്.ടി.യു വടകര വിദ്യാഭ്യാസ ജില്ല സമ്മേളനം

കുറ്റ്യാടി: കെ.എസ്.ടി.യു വടകര വിദ്യാഭ്യാസ ജില്ല കമ്മിറ്റി കുറ്റ്യാടി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടത്തിയ ഗുരുസ്പർശം സമ്മേളനം ജില്ല മുസ്ലിം ലീഗ് സെക്രട്ടറി അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട വി.കെ. മൂസക്ക് സ്വീകരണം നൽകി. മണ്ടോടി ബഷീർ അധ്യക്ഷത വഹിച്ചു. ടി. ജമാലുദ്ദീൻ, വടകര ഡി.ഇ.ഒ സദാനന്ദൻ മണിയോത്ത്, സൂപ്പി നരിക്കാട്ടേരി, പി.കെ. അസീസ്, ഒ.കെ. കുഞ്ഞബ്ദുല്ല, ടി.പി. അബ്ദുൽ ഗഫൂർ, കെ.എം.എ. നാസർ, വി.പി. കുഞ്ഞബ്ദുല്ല, ഇ.എ. റഹ്മാൻ, എം.കെ. അബ്ദുറഹ്മാൻ, ടി.കെ. മുഹമ്മദ് റിയാസ്, എം.പി.കെ. അഹമ്മദ് കുട്ടി, കെ.സി. കുഞ്ഞബ്ദുല്ല, ടി.കെ. ഖാലിദ്, സി.എച്ച്. മൊയ്തു, പി.വി. നൗഷാദ് നാസർ, കായക്കണ്ടി ഹമീദ് എന്നിവർ സംസാരിച്ചു. വേളം, നെല്ലിയുള്ളതില്‍ മുക്ക് പുത്തലത്ത് മീത്തല്‍ റോഡുപണി തുടങ്ങി വേളം: ഗ്രാമപഞ്ചായത്ത് എം.ജി.എന്‍.ആര്‍.ഇ.ജിയിൽ ആറാം വാര്‍ഡില്‍ നിര്‍മിക്കുന്ന നെല്ലിയുള്ളതില്‍ മുക്ക് പുത്തലത്ത് മീത്തല്‍ റോഡ്‌ പ്രവൃത്തി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. അബ്ദുല്ല നിര്‍വഹിച്ചു. വാര്‍ഡ്‌ അംഗം ഗോപാലന്‍ മോയ്യോട്ടുമ്മല്‍ അധ്യക്ഷത വഹിച്ചു. കെ. ബഷീര്‍ മാണിക്കോത്ത്, കെ.കെ. അന്ത്രു‍, കുഞ്ഞയ്ഷ കുനിങ്ങാരത്ത്, പി. രാധാകൃഷ്ണന്‍, കെ.കെ. വിനോദന്‍, പി.എം. ഷാജു, സി.പി. അബ്ദുല്ല എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.