ഹൈമാസ്​റ്റ് വിളക്ക്: തടസ്സമായ തണൽ മരങ്ങൾ വെട്ടി

കുറ്റ്യാടി: എം.എൽ.എ ഫണ്ടിൽ ടൗണിൽ സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കുകൾക്ക് തടസ്സമായ തണൽ മരങ്ങൾ വെട്ടി. കോഴിക്കോട് റോഡിൽ ടാക്സി സ്റ്റാൻഡിനു സമീപം സ്ഥാപിച്ച വിളക്കിന് മറയാവുന്ന രണ്ട് പൂമരങ്ങളാണ് പാതി വെട്ടിയത്്. വേനലിൽ വെട്ടിയതുകാരണം മരം പാടെ ഉണങ്ങിപ്പോകാൻ ഇടയുണ്ടെന്ന് പറയുന്നു. വിളക്ക് മരങ്ങൾക്കിടയിൽ സ്ഥാപിക്കാതെ ഒഴിഞ്ഞ സ്ഥലങ്ങളിൽ വെക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. എന്നാൽ നടപ്പായില്ല. മരങ്ങൾ നഷ്ടപ്പെടുമെന്ന് പറഞ്ഞ് മുമ്പ് ഇവിടെ ട്രാൻസ്ഫോർമർ വെക്കാൻ ചരക്ക് വാഹന ൈഡ്രവർമാർ അനുവദിച്ചിരുന്നില്ല. എന്നാൽ, വിളക്ക് വെക്കാൻ മരങ്ങൾ മുറിച്ചപ്പോൾ ആരും പ്രതികരിച്ചില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.