മഴവില്ല് വീണ തടാകം പ്രകാശനം ചെയ്തു

'മഴവില്ല് വീണ തടാകം' പ്രകാശനം ചെയ്തു സുൽത്താൻ ബത്തേരി: യുവ എഴുത്തുകാരി അനിഷ കാപ്പിൽ എഴുതിയ 42 കവിതകളുടെ സമാഹാരം 'മഴവില്ല് വീണ തടാകം' പ്രകാശനം ചെയ്തു. സൗഹൃദ സാംസ്കാരിക വേദിയാണ് അനിഷയുടെ ആദ്യ കവിത സമാഹാരം പുറത്തിറക്കുന്നത്. എഴുത്തുകാരൻ ഹാരിസ് നെന്മേനി പുസ്തകം പ്രകാശനം ചെയ്തു. ഡോ. പ്രഭാകരൻ ഇടക്കൽ പുസ്തകം സ്വീകരിച്ചു. പ്രഫ. രാജഗോപാൽ അധ്യക്ഷത വഹിച്ചു. കെ.ടി. സുരേഷ്, സി.വി. ജോയി, നിസി അഹമ്മദ്, ധനേഷ് ചീരാൽ, വിനയകുമാർ അഴിപ്പുറത്ത് എന്നിവർ സംസാരിച്ചു. അനിഷ കാപ്പിൽ നന്ദി പറഞ്ഞു. MONWDL25 അനിഷ കാപ്പിൽ എഴുതിയ കവിതാ സമാഹാരം 'മഴവില്ല് വീണ തടാകം' സാഹിത്യകാരൻ ഹാരിസ് നെന്മേനി പ്രകാശനം ചെയ്യുന്നു മണ്ണിടൽ തുടങ്ങിയിടത്തുതന്നെ; പനമരം പൊലീസ് സ്റ്റേഷൻ കെട്ടിടം കടലാസിൽ പനമരം: പൊലീസ് സ്റ്റേഷൻ കെട്ടിടം പണിയാനുള്ള മണ്ണിടൽ പ്രവൃത്തി തുടങ്ങിയ ഇടത്തുതന്നെ. ഈ രീതിയിൽ പോകുകയാണെങ്കിൽ അടുത്ത കാലത്തൊന്നും പനമരം പൊലീസ് സ്റ്റേഷൻ പുതിയ കെട്ടിടത്തിലേക്ക് മാറില്ല. പുഴയോരത്തെ നിർമിതി വയൽ മണ്ണിട്ട് ഉയർത്തിയതിനുശേഷം കെട്ടിടം പണിയാനുള്ള തീരുമാനമാണ് അഭ്യന്തര വകുപ്പ് എടുത്തിട്ടുള്ളത്. മഴക്കാലത്ത് വെള്ളം കയറുന്ന പ്രദേശം ഒന്നരയാൾ ഉയരത്തിൽ മണ്ണിട്ട് ഉയർത്തിയതിനുശേഷം കെട്ടിടം പണിതാൽ കുഴപ്പമുണ്ടാകില്ലെന്നാണ് അധികൃതർ കണ്ടെത്തിയത്. ഇതിനായി 800 ലോഡോളം മണ്ണ് വേണം. ആറുമാസം മുമ്പ് 20 ലോഡിൽ താഴെ മണ്ണ് വയലിലിറക്കി. അതിനുശേഷം ഒന്നും നടക്കുന്നില്ല. അത്യാവശ്യം വേണ്ട സൗകര്യങ്ങളൊന്നുമില്ലാതെയാണ് നിലവിൽ നിർമിതി കെട്ടിടത്തിൽ പനമരം പൊലീസ് സ്റ്റേഷനുള്ളത്. ഇക്കാര്യം അഭ്യന്തര വകുപ്പിലെ ഉന്നതർക്കും അറിയാം. എന്നാൽ, നടപടിയൊന്നും ഉണ്ടാകുന്നില്ല. മടക്കിമലയിൽ മെഡിക്കൽ കോളജ് നിർമാണം തുടങ്ങിയാൽ അവിടെനിന്നുള്ള മണ്ണ് നിർമിതി വയലിലെത്തിക്കാമെന്ന കണക്കുകൂട്ടൽ അഭ്യന്തര വകുപ്പിനുണ്ട്. മെഡിക്കൽ കോളജ് നിർമാണം അനിശ്ചിതമായി നീളുമ്പോൾ പനമരം നിർമിതി വയലി​െൻറ കാര്യവും അനിശ്ചിതാവസ്ഥയിലാകുകയാണ്. MONWDL19 പനമരം നിർമിതി വയലിൽ ആറു മാസം മുമ്പ് ഇറക്കിയ മണ്ണ് അഹ് ലുസ്സുന്ന ആദർശസമ്മേളനങ്ങൾക്ക് തുടക്കം പൊഴുതന: എസ്.കെ.എസ്.എസ്.എഫ് 12 മേഖലകളിൽ നടത്തുന്ന അഹ് ലുസ്സുന്ന ആദർശ സമ്മേളനങ്ങളുടെ ജില്ലതല ഉദ്ഘാടനം സമസ്ത ജില്ല പ്രസിഡൻറ് കെ.ടി. ഹംസ മുസ്ലിയാർ നിർവഹിച്ചു. കേരളത്തിലെ മുസ്ലിം സമുദായത്തിന് ആത്മീയമായും സാംസ്കാരികമായും ദിശാബോധം നൽകിയ സംഘ ശക്തിയാണ് സമസ്ത കേരള ജംഇയ്യതുൽ ഉലമയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പൊഴുതന ആറാം മൈൽ നടന്ന സമ്മേളനത്തിൽ വൈത്തിരി മേഖല പ്രസിഡൻറ് സിദ്ദീഖ് റഹ്മാനി അധ്യക്ഷത വഹിച്ചു. മുസ്തഫ അശ്റഫി കക്കുപ്പടി പ്രഭാഷണം നടത്തി. ഷൗക്കത്തലി വെള്ളമുണ്ട മുഹ്യിദ്ദീൻ കുട്ടി യമാനി, അയ്യൂബ് മുട്ടിൽ, നൗഫൽ വാകേരി, സാജിദ് മൗലവി, ശംസീർ ഫൈസി, കെ. അലി മാസ്റ്റർ, അബൂബക്കർ ബാക്കവി എന്നിവർ സംസാരിച്ചു. അബ്ദുല്ലത്തീഫ് വാഫി സ്വാഗതവും സാദിഖ് ഫൈസി നന്ദിയും പറഞ്ഞു. MONWDL26 എസ്.കെ.എസ്.എസ്.എഫ് അഹ് ലുസ്സുന്ന ആദർശ സമ്മേളനം കെ.ടി. ഹംസ മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.