നികുതി വെട്ടിപ്പ്​: രണ്ട്​ ആഡംബര കാറുകൾ പിടികൂടി

56 വാഹനങ്ങൾ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത് കോഴിക്കോട് ജില്ലയിൽ സർവിസ് നടത്തുന്നതായി തെളിഞ്ഞിട്ടുണ്ട് കോഴിക്കോട്: പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത് സംസ്ഥാനത്ത് സർവിസ് നടത്തുന്ന രണ്ട് ആഡംബർ കാറുകൾ മോേട്ടാർ വാഹനവകുപ്പ് പിടികൂടി. വാഹനവകുപ്പ് നടത്തിയ പരിശോധനയിലാണ് കാറുകൾ പിടികൂടിയത്. കോഴിക്കോട് മൊബൈൽ എൻഫോഴ്സ്മ​െൻറ് സ്ക്വാഡി​െൻറ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത റേഞ്ച് റോവർ കാറും ഒരു ബി.എം.ഡബ്ല്യു കാറുമാണ് കസ്റ്റഡിയിലെടുത്തത്. വാഹന രേഖകൾ ഹാജരാക്കി നികുതിയടച്ച ശേഷമേ വാഹനം വിട്ടുനൽകുകയുള്ളൂവെന്ന് ആർ.ടി.ഒ സി.ജെ. പോൾസൺ പറഞ്ഞു. 56 വാഹനങ്ങൾ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത് കോഴിക്കോട് ജില്ലയിൽ സർവിസ് നടത്തുന്നതായി തെളിഞ്ഞിട്ടുണ്ട്. നികുതി അടച്ച് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യാൻ ഉടമകളോട് വാഹനവകുപ്പ് നോട്ടീസിലൂടെ രണ്ടുമാസം മുമ്പ് ആവശ്യപ്പെട്ടിരുന്നു. പത്തോളം വാഹനങ്ങൾ മാത്രമേ നികുതിയടച്ചിട്ടുള്ളൂ. പല വാഹനങ്ങളും റോഡിലിറക്കാതെ അജ്ഞാത കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് വാഹനവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. പിടികൂടിയ വാഹനങ്ങളിൽനിന്നായി ഒന്നര കോടിയോളം രൂപയാണ് നികുതിയിനത്തിൽ ഇൗടാക്കുക. എം.വി.െഎ പി. രാജ​െൻറ നേതൃത്വത്തിൽ എ.എം.വി.െഎമാരായ എം.പി. റിലേഷ്, വി.എം. വിനോദ് എന്നിവരാണ് പരിശോധന നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.