സി.എസ്​.​െഎ സഭ ഭൂമിയിടപാട്​: രാപ്പകൽ സമരവുമായി സംയുക്ത സമരസമിതി

കോഴിക്കോട്: സി.എസ്‌.ഐ മലബാർ മഹായിടവകയുടെ ഭൂമിയിടപാടിനെതിരെ രാപ്പകൽ സമരവുമായി സംയുക്ത സമരസമിതി. പരാതികൾ പൂർണമായും പരിഹരിക്കും, സംഭവം പരിശോധിക്കാൻ രൂപവത്കരിച്ച അന്വേഷണ കമീഷന് വിശദമായി കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകാൻ രണ്ടുമാസം കൂടി സമയം അനുവദിക്കും തുടങ്ങിയ ഉറപ്പുകൾ മലബാർ രൂപത ബിഷപ് ഡോ. റോയ്‌സ് മനോജ് വിക്ടർ അട്ടിമറിച്ചെന്നാരോപിച്ചായിരുന്നു സമരം. നഗരമധ്യത്തിൽ സി.എച്ച് മേൽപ്പാലം ജങ്ഷനിലെ സി.എസ്.െഎ സഭയുടെ സ്ഥലം കുറഞ്ഞ വാടകക്ക് വസ്ത്രക്കടക്ക് നൽകി വൻ നഷ്ടമുണ്ടാക്കിയെന്നാരോപിച്ച് നേരത്തെ സി.എസ്‌.ഐ മലബാർ രൂപത ബിഷപ് ഡോ. റോയ്‌സ് മനോജ് വിക്ടറിനെ സമരസമിതി ഉപേരാധിച്ചിരുന്നു. അന്ന് നൽകിയ ഉറപ്പുകളാണ് ബിഷപ് അട്ടിമറിച്ച് ഇടയലേഖനം ഇറക്കിയെതന്ന് സമരക്കാർ ചൂണ്ടിക്കാട്ടി. സി.എസ്.െഎ െകട്ടിടത്തിന് മുന്നിലാണ് സമരം തുടങ്ങിയത്. സമരം നടത്താൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് സമരക്കാർ നിരത്തിയ കസേരകളടക്കം എടുത്തുമാറ്റാൻ ഒരുവിഭാഗം ശ്രമിച്ചത് സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. പൊലീസ് കാവലിൽ സമരം അഡ്വ. വിക്ടർ ആൻറണി ന്യൂൺ ഉദ്ഘാടനം െചയ്തു. ഏണസ്റ്റ് ഇടപ്പള്ളി അധ്യക്ഷത വഹിച്ചു. ജീവാനന്ദ് ജോൺ, ഡേവിഡ് സാമുവൽ, കെ. സഭോഷ് ആഭേൽ തുടങ്ങിയവർ സംസാരിച്ചു. സി.എസ്.ഐ ട്രസ്റ്റ് അസോസിയേഷൻ 66 സ​െൻറ് സ്ഥലമാണ് കൈമാറിയതെന്നും അസോസിയേഷൻ സ്ഥലം വില്‍ക്കുകയോ ലീസിന് നല്‍കുകയോ പാടില്ലെന്ന കോടതി ഉത്തരവ് നിലനില്‍ക്കെയാണ് കൈമാറ്റമെന്നുമാണ് പ്രതിഷേധക്കാരുടെ ആരോപണം. എന്നാൽ, നിയമലംഘനം നടന്നിട്ടില്ലെന്നും ടെൻഡറിലൂടെയാണ് സ്ഥലം വാടകക്ക് കൊടുത്തതെന്നും വാടക ഇപ്പോൾ കൂട്ടിയിട്ടുമുണ്ടെന്നാണ് സഭ ഭാരവാഹികൾ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.