ഇംഗ്ലീഷ് പഠനത്തിന് പുതിയ സമീപനവുമായി പറമ്പിൽ ഗവ. യു.പി സ്കൂൾ

തണ്ണീർ പന്തൽ: പറമ്പിൽ ഗവ. യു.പി സ്കൂളിൽ കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് പഠനത്തിന് ബദൽ പഠന രീതി ആവിഷ്കരിച്ച് നടപ്പാക്കുന്നു. 'ഭാഷ' പഠനമല്ല പരിശീലനമാണ് എന്ന തിരിച്ചറിവിലൂടെ തികച്ചും പ്രായോഗിക പരിശീലനത്തിന് മാത്രം പ്രാധാന്യം കൊടുത്തുള്ള ഈ രീതിയിലൂടെ വളരെ എളുപ്പത്തിലും വേഗത്തിലും എല്ലാ കുട്ടികൾക്കും ഇംഗ്ലീഷ് സംസാരിക്കാൻ കഴിയും. എല്ലാ മാസത്തിലും ഇംഗ്ലീഷിൽ പ്രാവീണ്യം ഉള്ള ഒരു അതിഥിയുമായി അടുത്തിടപഴകുക എന്നതാണ് ഇതി​െൻറ പ്രധാന സവിശേഷത. ഇത്തരത്തിൽ കഴിഞ്ഞദിവസം സ്കൂളിൽ നടന്ന ഇംഗ്ലീഷ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് കുട്ടികളുമായി സംവദിച്ചത് പ്രശസ്ത ഇംഗ്ലീഷ് യുവകവിയും കേരളത്തിലെ അറിയപ്പെടുന്ന ഇംഗ്ലീഷ് കോളമിസ്റ്റുമായ പി.എ. നൗഷാദാണ്. സ്കൂളിലെ ഇംഗ്ലീഷ് ടീച്ചർമാരായ അബ്ദുല്ലത്തീഫ്, നാസർ ആക്കായി എന്നിവരാണ് പുതിയ പഠനരീതിക്ക് നേതൃത്വം കൊടുക്കുന്നത്. ദുബൈയിലെ എഡോക്സി ഇൻസ്റ്റിറ്റ്യൂട്ടിലെ ഇംഗ്ലീഷ് വകുപ്പ് മേധാവി നൗഫൽ പേരാമ്പ്ര, വടകരയിലെ ഇംഗ്ലീഷ് ഇൻസ്റ്റിറ്റ്യൂട്ട് ദാവൂദ്സ് ഓക്സ്ഫോഡ് എന്നിവരാണ് ഈ കോഴ്സിന് സാങ്കേതികസഹായം നൽകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.