വടകരക്ക് പറയാനുണ്ട്, നൂറ്റാണ്ടി​െൻറ പഴക്കമുള്ള ജൂബിലി 'കുള'ക്കഥ.

--1980 വരെ കുടിവെള്ളത്തിനായി ഉപയോഗിച്ചുവന്ന കുളമിപ്പോള്‍ മാലിന്യനിക്ഷേപ കേന്ദ്രമായി മാറിയിരിക്കുകയാണ് വടകര: നാടെങ്ങും വരള്‍ച്ചയുടെ പിടിയിലാവുമ്പോഴെല്ലാം ജലസമൃദ്ധിയുടെ കഥയാണ് വടകര ജൂബിലി കുളത്തിനുള്ളത്. ജലസ്രോതസ്സായ കുളം സംരക്ഷിക്കണമെന്നത് ഏറെക്കാലത്തെ ആവശ്യമാണ്. നേരത്തെ നഗരസഭ ബജറ്റില്‍ കുളം സംരക്ഷണത്തിനായി ഫണ്ട് വകയിരുത്താറുണ്ടെങ്കിലും ഇപ്പോള്‍ ഇത്തരം നീക്കങ്ങളൊന്നും തന്നെയില്ല. ഇരുളി​െൻറ മറവില്‍ കടകളില്‍നിന്നും മറ്റുമായി മാലിന്യങ്ങളിവിടെ തള്ളുന്നതായി നാട്ടുകാര്‍ പറയുന്നു. കുളം സംരക്ഷണത്തി​െൻറ കാര്യത്തില്‍ അടുത്തിടെയായി നാട്ടുകാര്‍ ജാഗരൂകരാണ്. ഇതോടെ, മാലിന്യം തള്ളുന്നത് കുറഞ്ഞിട്ടുണ്ട്. ജൂബിലി കുളത്തിന് 116 വര്‍ഷത്തി​െൻറ പഴക്കമുണ്ട്. ഈ കുളം സംരക്ഷിച്ചാല്‍ കുടിവെള്ളക്ഷാമത്തിന് ഒരു പരിധിവരെ ആശ്വാസമാവുമെന്ന് ഈ രംഗത്ത് നേരത്തെ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നു. ജൂബിലി കുളത്തെ കേന്ദ്രീകരിച്ച് നിരവധി പഠനങ്ങളാണ് നടന്നത്. കുളം ഇപ്പോള്‍ പൂര്‍ണമായും അനാഥാവസ്ഥയിലാണ്. ഇത് വേണ്ട രീതിയില്‍ സംരക്ഷിച്ചാല്‍ വടകര ടൗണിലെ 230 വീടുകളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്ന് നേരത്തെ ഈ കുളത്തെക്കുറിച്ചുള്ള പഠനത്തിന് സംസ്ഥാന ശാസ്ത്രമേളയിലെ ടീച്ചിങ് പ്രോജക്ട് മത്സരത്തില്‍ എ.ഗ്രേഡ് നേടിയ അധ്യാപിക സുനില ജോണ്‍ പറഞ്ഞു. 10 മീറ്റര്‍ നീളവും ആറു മീറ്റര്‍ വീതിയും മൂന്നു മീറ്റര്‍ ആഴവുമുള്ള കുളമാണ് ജൂബിലി കുളം. ബ്രിട്ടീഷ് ഭരണം നിലവില്‍ വന്നതി​െൻറ 25ാം വാര്‍ഷികത്തോടനുബന്ധിച്ച് 1901ലാണ് ജൂബിലി കുളം പണിതത്. 1980 വരെ ഈ കുളം കുടിവെള്ളത്തിനായി ഉപയോഗിച്ചിരുന്നു. ചരിത്രപ്രാധാന്യമുള്ള ജൂബിലി കുളം പുനരുദ്ധരിക്കുകയും ചരിത്ര സ്മാരകമാക്കുകയും ചെയ്യുന്നതിനൊപ്പം കുടിവെള്ള സ്രോതസ്സാക്കി മാറ്റുകയും ചെയ്താൽ ഏറെ പ്രയേജനപ്പെടുമെന്നാണ് പൊതു അഭിപ്രായം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.