കടമേരി ആരോഗ്യ ഉപകേന്ദ്രത്തിന് മരണമണി; നിലംപൊത്താൻ പാകത്തിൽ കെട്ടിടം

നാദാപുരം: അധികൃതരുടെ അനാസ്ഥയിൽ കടമേരി പ്രാഥമിക ആരോഗ്യ ഉപകേന്ദ്രത്തിന് മരണമണി. അരനൂറ്റാണ്ട് പിന്നിട്ട ആരോഗ്യ ഉപകേന്ദ്രമാണ് നശിക്കുന്നത്. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും കുത്തിവെപ്പും മരുന്നുകളും പോഷകാഹാരങ്ങളും സ്ഥിരമായി വിതരണം ചെയ്യുന്നതിനുപുറമെ രണ്ട് നഴ്സുമാരുടെ സേവനവും ഈ ഉപകേന്ദ്രത്തിൽനിന്ന് ലഭിച്ചിരുന്നു. രോഗികളെ പരിശോധിക്കാനും മരുന്ന് സൂക്ഷിക്കാനും ജീവനക്കാര്‍ക്ക് താമസിക്കാനും സൗകര്യമുണ്ടായിരുന്ന കെട്ടിടത്തി​െൻറ ഓടും കഴുക്കോലും തകര്‍ന്നതോടെ ജീവനക്കാര്‍ ഇവിടെനിന്ന് താമസം വാടക കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ നഴ്‌സുമാരുടെ സേവനം ഭാഗികമായി. കെട്ടിടത്തിലെ ജനലുകളും മറ്റു ഫര്‍ണിച്ചര്‍ സാധനങ്ങളും നശിച്ചതോടെ മരുന്നുകളും മറ്റും സൂക്ഷിക്കാനും സൗകര്യമില്ലാതായി. നാലുവര്‍ഷം മുമ്പ് നാട്ടുകാരുടെ മുറവിളിയെ തുടർന്ന് കെട്ടിടത്തി​െൻറ നിലം ടൈല്‍ പാകിയിരുന്നെങ്കിലും മേല്‍ക്കൂര അറ്റകുറ്റപ്പണി നടത്തിയില്ല. കഴിഞ്ഞവർഷം ഗ്രാമപഞ്ചായത്ത് മൂന്നുലക്ഷം രൂപ ഉപകേന്ദ്രത്തിനുവേണ്ടി നീക്കിെവച്ചെങ്കിലും ഫണ്ട് വകമാറ്റി ചെലവഴിച്ചെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. photo: kadameri 10.jpg കടമേരിയിലെ തകര്‍ന്നുവീഴാറായ പ്രാഥമിക ഉപകേന്ദ്രം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.