തണ്ണീർപന്തൽ: ചക്കയെ കേരളത്തിെൻറ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചതോടെ ചക്കയുടെ പദവി വർധിക്കുമോയെന്ന് കാലം തെളിയിക്കണം. നാട്ടിൻപുറങ്ങളിൽ ചക്കക്കാലമാണിപ്പോൾ. കഴിഞ്ഞ തവണത്തേക്കാൾ മാവുകളിൽ മാങ്ങ കുറവാണെങ്കിലും ഇത്തവണയും പ്ലാവുകളിൽ നിറയെ ചക്കകൾ വിരിഞ്ഞിരിക്കുകയാണ്. എന്നാൽ, ഔഷധഗുണമടക്കം ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ചക്കകൾ ഉപയോഗപ്പെടുത്താൻ ആളില്ലാതെ പൂർണമായും പ്ലാവുകളിൽ അവശേഷിക്കുകയാണിപ്പോൾ. നാട്ടിൻപുറങ്ങളിൽ മഴക്കാലമെത്തുമ്പോഴേക്കും ഇവ പഴുത്ത് തുടങ്ങും. പിന്നെ പറമ്പിലും ഇടവഴികളിലും ചക്കകൾ പഴുത്തുവീണ് ചീഞ്ഞ് കിടക്കുന്ന അവസ്ഥയാണുള്ളത്. പുറമേരി പഞ്ചായത്തിലെ അരൂരിൽനിന്ന് കഴിഞ്ഞ തവണ തമിഴ്നാട്ടിലേക്ക് ചക്ക ലോഡുകണക്കിന് കയറ്റി അയച്ചിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ചക്ക സംഭരിക്കാനുള്ള ശ്രമം ആരംഭിച്ചാൽ നാട്ടിൻ പുറത്തെ ചക്കകൾ ആവശ്യക്കാർക്ക് ലഭ്യമാക്കാമെന്നാണ് കർഷകർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.