കുന്നുമ്മൽ തോട് ജനകീയ കൂട്ടായ്മയിലൂടെ ശുചീകരിച്ചു

കക്കട്ടിൽ: കുന്നുമ്മൽ പഞ്ചായത്തിലെ പ്രധാന നീർത്തടമായ കുന്നുമ്മൽ തോട് പഞ്ചായത്തി​െൻറ നേതൃത്വത്തിൽ ജനകീയമായി പുനരുജ്ജീവിപ്പിച്ചു. കുറ്റ്യാടി എസ്.ഐ എസ്. ഹരീഷ് കുമാർ, നാദാപുരം അഗ്നിശമന സേന ഇൻസ്പെക്ടർ വാസന്ത് ചേച്ചൻകണ്ടി, കെ.എസ്.ഇ.ബി അംഗങ്ങൾ, നാദാപുരം എക്സൈസ്, ആരോഗ്യ വകുപ്പ്, തൊഴിലുറപ്പ് തൊഴിലാളികൾ, നാട്ടുകാരും വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടനകളും തോട് ശുചീകരണത്തിൽ പങ്കാളികളായി. 2500ൽ പരം ആളുകൾ പെങ്കടുത്തു. ഡിവൈ.എസ്.പി വി.കെ. രാജു പരിപാടി ഫ്ലാഗ്ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. രാജൻ അധ്യക്ഷനായി. കെ.കെ. ലതിക, കെ.കെ. സുരേഷ്, കെ. സജിത്ത്, പ്രമോദ് കക്കട്ടിൽ, സൂപ്പി നരിക്കാട്ടേരി, പി. സുരേഷ് ബാബു, വി. രാജൻ, എൻ.വി. അഷ്റഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.