മുക്കം: അന്തർസംസ്ഥാനം കേന്ദ്രീകരിച്ച് കഞ്ചാവ് കടത്തി വിതരണംചെയ്യുന്ന കർണാടക സ്വദേശിയായ യുവാവ് ഒന്നര കിലോ കഞ്ചാവുമായി മുക്കത്ത് അറസ്റ്റിൽ. കർണാടകയിലെ ബൈരക്കുപ്പയിലെ രാജനെയാണ്(42) മുക്കം എസ്.ഐ കെ.പി.അഭിലാഷിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. വ്യാഴാഴ്ച വൈകീട്ട് 3.30ഒാടെ മുക്കം അഗസ്ത്യൻ മുഴി പാലത്തിനു സമീപത്തുവെച്ചാണ് രാജനെ പിടികൂടിയത്. കോഴിക്കോട് റൂറൽ എസ്.പി എം.കെ.പുഷ്കരന് കിട്ടിയ രഹസ്യവിവരത്തെ തുടർന്നുണ്ടായ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കർണാടകയിലെ ബൈരക്കുപ്പ കേന്ദ്രീകരിച്ച് വൻ കഞ്ചാവ് മാഫിയ പ്രവർത്തിക്കുന്നുണ്ട്. ഇത്തരക്കാരുടെ കഞ്ചാവ് കേരളത്തിലും കർണാടകയിലും വിതണംനടത്തുന്ന പ്രധാന കണ്ണിയാണ് രാജൻ . ഒരോ ജില്ലയിലും ചെറുകിട വിൽപനക്കാർക്ക് രാജൻ കഞ്ചാവ് എത്തിച്ചുകൊടുക്കുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു. മയക്കുമരുന്ന് തടയുന്നതിന് ഡി.ജി.പി രൂപവത്കരിച്ച, ഐ.ജി വിജയെൻറ നേതൃത്വത്തിലുള്ള സ്ക്വാഡിെൻറ പ്രവർത്തനമാണ് ലഹരിവേട്ടക്ക് സഹായകമായത്. താമരശ്ശേരി ഡി.വൈ.എസ്.പി പി.സി രാജീവൻ, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി അശ്വിൻകുമാർ, എസ്.ഐ കെ.പി. അഭിലാഷ്, ക്രൈംസ്ക്വാഡ് അംഗങ്ങളായ എ. എസ്. രാജീവ് ബാബു, ഷിബിൻ ജോസഫ്, ഹരിദാസൻ, ഷഫീഖ് നിലിയാനിക്കൽ ജയമോദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. photo: rajan (42) kanjavu രാജൻ (42)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.