സ്കൂൾ വാർഷികാഘോഷവും തറക്കല്ലിടലും

കൊയിലാണ്ടി: പെരുവട്ടൂർ എൽ.പി സ്കൂളി​െൻറ 123ാം വാർഷികം ആഘോഷിച്ചു. ഗായകൻ താജുദ്ദീൻ വടകര ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ സിബിൻ കണ്ടത്തനാരി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ കെ. സത്യൻ ഇയ്യഞ്ചേരി ബീരാൻ കുട്ടി മെമ്മോറിയൽ ഹാളി​െൻറ തറക്കല്ലിടൽ നടത്തി. വിരമിക്കുന്ന പാചക ജീവനക്കാരി സരോജനിക്കുള്ള യാത്രയയപ്പ് പി.ടി.എ പ്രസിഡൻറ് വിപിൻ കുമാർ ഉദ്ഘാടനം ചെയ്തു. ഇ. സൗമിനി ഉപഹാരം നൽകി. അൻവർ ഇയ്യഞ്ചേരി, സുധാകരൻ, പി.കെ. ചന്ദ്രൻ, ആർ.കെ. ബാലകൃഷ്ണൻ, ഷൈജ ശ്രീലകം എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ എ.ടി. സുരേഷ് കുമാർ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ രാജഗോപാലൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.