വിത്തു വിതരണത്തിലൂടെ വിവാഹക്ഷണവും

നന്മണ്ട: താങ്ങായ് തണലായ് ഒപ്പം കൂടാൻ ഒാർമപ്പെടുത്തിക്കൊണ്ട് വിത്തുകളടങ്ങിയ വിവാഹക്ഷണക്കത്ത്. പ്രകൃതിസ്നേഹിയും ഉവ്വാക്കുളം റെസിഡൻറ്സ് അസോസിയേഷൻ മുൻ ട്രഷററുമായ രഘുനാഥ് മൂത്തൻകണ്ടിയാണ് നാടി​െൻറ പച്ചപ്പ് നിലനിർത്താൻ കൈകോർക്കുന്നത്. രഘുനാഥി​െൻറയും ബിന്ദുവി​െൻറയും മകൻ സച്ചിനും ബാലുശ്ശേരി കോറോത്ത് വീട്ടിൽ രമേശ് ബേബിയുടെ മകൾ അസ്മിയും ഏപ്രിൽ ഏഴിന് വിവാഹിതരാവുകയാണ്. കൽപറ്റവരെ യാത്ര ചെയ്ത് ഫോറസ്റ്റ് ജീവനക്കാരനായ സുഹൃത്ത് ശശികുമാറാണ് വിത്തുകൾ ശേഖരിച്ചുകൊടുത്തത്. കണിക്കൊന്ന വിത്തിന് മൈസൂരുവരെ യാത്രചെയ്യേണ്ടിവന്നു. വിവാഹപാർട്ടിക്ക് ഗ്രീൻ പ്രോേട്ടാക്കോൾ നടപ്പാക്കും. വിവാഹ പാർട്ടി കഴിഞ്ഞുപോകുേമ്പാൾ ഉവ്വാക്കുളം റെസിഡൻറ്സ് അസോസിയേഷനിലെ അംഗങ്ങൾക്ക് ഗ്രോബാഗിലുള്ള തൈകൾ വിതരണം ചെയ്യും. വിവാഹങ്ങൾ നാടാകെ ആർഭാടമായി മാറുേമ്പാഴാണ് പ്രകൃതിയെയും സഹജീവികളെയും കുറിച്ച് രഘുനാഥ് നമ്മെ ഒാർമപ്പെടുത്തുന്നത്. 1500 ക്ഷണക്കത്താണ് നൽകാനുള്ളത്. 'മരങ്ങൾ ദൈവം ആകാശത്തിലെഴുതിയ കവിതകളത്രെ' എന്ന ഖലീൽ ജിബ്രാ​െൻറ ഇൗ വരികളാണ് രഘുനാഥ് മൂത്തൻകണ്ടിയെ ഇത്തരമൊരു ചിന്തയിലേക്ക് നയിച്ചത്. സി.പി.എം കുടുംബസംഗമം നന്മണ്ട: സി.പി.എം നന്മണ്ട ലോക്കൽ കുടുംബസംഗമം ജില്ല സെക്രട്ടറി പി. മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യു.പി. ശശി അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ.എം. രാധാകൃഷ്ണൻ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.