വോളിബാൾ കോർട്ടിന് മഹല്ല് കമ്മിറ്റി സ്ഥലം നൽകി

photo: K KTL 19..... 1 കണ്ടോത്തുകുനി മഹല്ല് കമ്മിറ്റി അനുവദിച്ച ഗ്രൗണ്ടിൽ ഇന്ത്യൻതാരം ഷഹീം കുനിങ്ങാട് വോളിബാൾ കളിക്കാരെ പരിചയപ്പെടുന്നു കക്കട്ടിൽ: നരിപ്പറ്റ പഞ്ചായത്തിലെ കണ്ടോത്ത് കുനിയിൽ വോളിബാൾ കളിക്കാനും കളി പഠിപ്പിക്കാനുമായി മഹല്ല് കമ്മിറ്റി ഗ്രൗണ്ട് വിട്ടുനൽകി. വോളിബാൾ കളിക്കാരും കളിപ്രേമികളും ഏറെയുള്ള പ്രദേശത്തെ ജനങ്ങളുടെ ചിരകാലസ്വപ്നമാണ് ഇതോടെ പൂവണിയുന്നത്. കക്ഷിരാഷ്ട്രീയ മത-ജാതി വിവേചനമില്ലാതെ എല്ലാവരെയും ഒരുമിപ്പിക്കാൻ വോളിബാൾ കളിക്ക് സാധിക്കുമെന്നതിനാലാണ് ഗ്രൗണ്ട് അനുവദിച്ചതെന്ന് മഹല്ല് ഭാരവാഹികൾ പറഞ്ഞു. വോളിബാള്‍, ഷട്ടില്‍ എന്നിവ കളിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ് കവി പി.എ. നൗഷാദ് ഗ്രൗണ്ടും ഇന്ത്യന്‍താരം ഷഹീം കുനിങ്ങാട് ആദ്യ കളിയും ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം പാലോൽ കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. ടി. മുഹമ്മദലി, അഖിലേന്ദ്രൻ നരിപ്പറ്റ, സി.പി. അൻവർ, സി.കെ. നൗഷാദ്, പി.പി. നവാസ്, രവി എന്നിവർ സംസാരിച്ചു. ഗ്രൗണ്ട് നിർമാണത്തിനു നേതൃത്വം നൽകിയ സി.കെ. നൗഷാദിനെ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.