വർഗീയ ഫാഷിസ്​റ്റ്​ ശക്തികളെ അധികാരത്തിൽനിന്ന്​ പുറംതള്ളുകയാണ് അടിയന്തര കടമ ^സത്യൻ മൊകേരി

വർഗീയ ഫാഷിസ്റ്റ് ശക്തികളെ അധികാരത്തിൽനിന്ന് പുറംതള്ളുകയാണ് അടിയന്തര കടമ -സത്യൻ മൊകേരി കക്കട്ടിൽ: വർഗീയ ഫാഷിസ്റ്റ് ശക്തികളെ അധികാരത്തിൽനിന്ന് പുറംതള്ളുകയാണ് അടിയന്തര കടമയെന്ന് സി.പി.ഐ നേതാവും മുൻ എം.എൽ.എയുമായ സത്യൻ മൊകേരി പറഞ്ഞു. രാജ്യത്തി​െൻറ ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിക്കാൻ ഫാഷിസ്റ്റ് ശക്തികളെ പുറംതള്ളൽ അനിവാര്യമായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൊകേരി വെടിവെപ്പി​െൻറ 70ാം വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ഇ.കെ. വിജയൻ എം.എൽ.എ, പി. പ്രസാദ്, ടി.കെ. രാജൻ, ഭാസ്കരൻ മുറവശ്ശേരി, പി. ഗവാസ്, രജീന്ദ്രൻ കപ്പള്ളി, കെ.പി. പവിത്രൻ, ടി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ക്ഷീരോൽപാദക സഹകരണസംഘം കക്കട്ടിൽ: നരിപ്പറ്റ കൊയ്യാൽ ക്ഷീരോൽപാദക സഹകരണ സംഘം ഭരണസമിതി നിലവിൽ വന്നു. സംഘം ഓഫിസിൽ നടന്ന തെരഞ്ഞെടുപ്പിൽ ടി.പി.എം. തങ്ങൾ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. ഡയറക്ടർമാരായി പി.കെ. മൊയ്തു ഹാജി, പൊക്കൻ ഒന്തമ്മൽ, ഹരീന്ദ്രൻ പടിഞ്ഞാറയിൽ, അമ്മത് ഒതയോത്ത്, എം.കെ. ആയിഷ, സാറ കോടങ്കോട്ട് എന്നിവരെ തെരഞ്ഞെടുത്തു. ഡയറി ഫാം ഇൻസ്പെക്ടർ ലീന തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സെക്രട്ടറി സജിത സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.