കോഴിക്കോട്: ഭിന്നശേഷിക്കാർക്കായി നെസ്റ്റ് കൊയിലാണ്ടിക്കു കീഴിൽ തുടങ്ങുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള നിയാർക് (നെസ്റ്റ് ഇൻറർനാഷനൽ അക്കാദമി ആൻഡ് റിസർച്ച് സെൻറർ) പദ്ധതിക്ക് തുടക്കമായി. നിയാർക് നിർമാണപ്രവർത്തനത്തിനുള്ള തുക പാരിസൺസ് ഗ്രൂപ് എം.ഡി എൻ.കെ മുഹമ്മദലി യു.എൽ.സി.സി.എസ് ചെയർമാൻ രമേശൻ പാലേരിക്ക് കൈമാറി. മലബാർ ഗ്രൂപ് ചെയർമാൻ എം.പി അഹമ്മദ് മുഖ്യാതിഥിയായിരുന്നു. സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം, ഓട്ടിസം, ശ്രവണ ൈവകല്യം, മൾട്ടിപ്ൾ ഡിസബിലിറ്റി തുടങ്ങിയവ ബാധിച്ച കുഞ്ഞുങ്ങൾക്ക് ഉന്നതനിലവാരത്തിൽ പരിചരണവും പരിശീലനവും ലക്ഷ്യമാക്കിയാണ് നിയാർക് തുടങ്ങുന്നത്. ന്യൂറോളജിസ്റ്റ്, പീഡിയാട്രിഷ്യൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ചെറുപ്പത്തിലേ കുഞ്ഞുങ്ങളിലെ പ്രശ്നങ്ങളും മാനസിക വളർച്ചയും കണ്ടെത്തി ഇതിെൻറ അടിസ്ഥാനത്തിൽ ചികിത്സ നിർണയിക്കുന്ന രീതിയാണ് നിയാർക്കിൽ ചെയ്യുന്നത്. നിലവിൽ കൊയിലാണ്ടിക്കടുത്ത് നെസ്റ്റ് എന്ന പേരിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. സുമനസ്സുകളിൽനിന്നും ഗുണകാംക്ഷികളിൽനിന്നും തുക സ്വരൂപിച്ചാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. കൊയിലാണ്ടി നഗരസഭ ചെയർമാൻ കെ. സത്യൻ, പി.എസ്.സി അംഗം ടി.ടി. ഇസ്മയിൽ, ആർ.എൽ. ബൈജു, സബ് ജഡ്ജ് എം.പി. ജയരാജ്, സി.ആർ.സി ഡയറക്ടർ റോഷൻ ബിജ്്ലി, ഡോ. കെ. സുരേഷ്കുമാർ, എം.പി നിഷാദ്, വി.പി. ഇബ്രാഹിംകുട്ടി, രാജേഷ് കീഴരിയൂർ, ഡോ. സൗമ്യ വിശ്വനാഥ്, ഡോ. ഷഹദാദ്, കെ.പി. അഷ്റഫ്, ടി.കെ. മുഹമ്മദ് യൂനസ്, അബ്ദുല്ല കരുവഞ്ചേരി, ടി.കെ അബ്ദുൽനാസർ, അബ്ദുൽ ഖാലിഖ്, അൻവർ സാദത്ത് എന്നിവർ സംസാരിച്ചു. photo niarc കൊയിലാണ്ടിയിലെ നിയാർക് കെട്ടിടത്തിെൻറ നിർമാണത്തിനുള്ള തുക പാരിസൺസ് ഗ്രൂപ് എം.ഡി എൻ.കെ മുഹമ്മദലി യു.എൽ.സി.സി.എസ് ചെയർമാൻ രമേശൻ പാലേരിക്ക് കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.