ക്രിമിനല്‍ തേര്‍വാഴ്ചക്കെതിരെ 'പെണ്‍തെരുവ്' പ്രതിഷേധം

വടകര: അക്രമങ്ങള്‍ക്കെതിരെ ഞങ്ങള്‍ക്കും ജീവിക്കണമെന്ന മുദ്രാവാക്യമുയര്‍ത്തി െറവലൂഷനറി മഹിള ഫെഡറേഷന്‍ വെള്ളികുളങ്ങരയില്‍ 'പെണ്‍തെരുവ്' പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പരിപാടി ആര്‍.എം.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. രമ ഉദ്ഘാടനം ചെയ്തു. ഒഞ്ചിയത്ത് നടന്ന സി.പി.എം അക്രമ പരമ്പരകളില്‍ ഏറ്റവും മാനസിക പീഡനങ്ങള്‍ ഏറ്റുവാങ്ങിയത് സ്ത്രീകളാണെന്നും, ക്രിമിനലുകള്‍ വീടുകളില്‍ കയറി സംഹാര താണ്ഡവം നടത്തുകയാണെന്നും രമ പറഞ്ഞു. ക്രിമിനലുകളെ അമ്മമാര്‍ തെരുവില്‍ ചെറുക്കുന്ന അവസ്ഥ വരുമെന്നും രമ മുന്നറിയിപ്പ് നല്‍കി. പി. ജാനകി അധ്യക്ഷത വഹിച്ചു. ടി.പി. മിനിക, ടി.കെ. അനിത, അബ്ദുൽ ലിനീഷ് എന്നിവര്‍ സംസാരിച്ചു. എസ്.എന്‍.ഡി.പി യൂനിയന് എതിരായ പരാതി വ്യാജമെന്ന് വടകര: എസ്.എന്‍.ഡി.പി. യൂനിയന്‍ ഡെവലപ്മ​െൻറ് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡൻറ് പി.എം. രവീന്ദ്രനെതിരെയുള്ള പരാതിയില്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ വാസ്തവമില്ലെന്ന് കണ്ടെത്തിയതായി വടകര എസ്.എൻ.ഡി.പി യോഗം അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. യൂനിയനെ സമൂഹമധ്യത്തില്‍ മോശമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് ഇതോടെ ഇല്ലാതായതെന്ന് ഭാരവാഹികള്‍ പറഞ്ഞു. മൈരകാ ഫൈനാന്‍സ് പദ്ധതിക്ക് ലഭിച്ച വായ്പ തുക വനിത സംഘങ്ങള്‍ക്ക് വിതരണം ചെയ്തില്ലെന്നായിരുന്നു പ്രധാന പരാതി. കാവിലുംപാറയിലെ ദേവര്‍കോവില്‍ എൽ.പി സ്കൂളിലെ നിയമനവുമായി ബന്ധപ്പെട്ടും, കീഴല്‍ എസ്.എന്‍ കോളജ് വിദ്യാര്‍ഥി പ്രവേശനവുമായി വാങ്ങുന്ന ഫീസിലെ തിരിമറികളുമാണ് മറ്റു പരാതികള്‍. വിജിലൻസില്‍ പരാതി നല്‍കിയ എസ്.എൻ.ഡി.പി യോഗം മെംബറായ വി.പി. കൃഷ്ണനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്തതായി വാര്‍ത്തസമ്മേളനത്തില്‍ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി കണ്‍വീനര്‍ പി.എം. രവീന്ദ്രൻ, എം.എം. ദാമോദരന്‍, കെ.ടി. ഹരിമോഹന്‍, എം. പുഷ്പലത എന്നിവര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.