കളിമൺ ക്ഷാമം; മൺപാത്ര നിർമാണ തൊഴിലാളികൾ പ്രതിസന്ധിയിൽ

കുറ്റ്യാടി: മൺപാത്ര നിർമാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ ദൗർലഭ്യവും, വില വർധനവും കാരണം മൺപാത്ര നിർമാണ തൊഴിലാളികൾ പ്രതിസന്ധിയിൽ. തൊഴിൽ മുന്നോട്ട് കൊണ്ടുപോവാൻ പറ്റാത്ത സ്ഥിതിയിലാണ് പല കുടുംബങ്ങളും. വടകര, വയനാട് ഭാഗങ്ങളിൽ ഗുണമേന്മയുള്ള കളിമണ്ണ് ഉണ്ടെങ്കിലും ഇപ്പോൾ പരിമിതമായി മാത്രമേ ലഭിക്കുന്നുള്ളൂ. 10 മാസം രണ്ടുപേർക്ക് ജോലി ചെയ്യണമെങ്കിൽ രണ്ട് ലോഡ് മണ്ണ് വേണം, അതുകൊണ്ട് മാസം 600, 700 പാത്രങ്ങൾ നിർമിക്കാം. കളിമണ്ണിന് പുറമെ മണൽ, വിറക് എന്നിവയും കിട്ടാനില്ല. െചലവും മറ്റും കഴിഞ്ഞാൽ 500 രൂപയാണ് കൂലിയായി ലഭിക്കുക. ഇങ്ങനെ നിർമിക്കുന്ന പാത്രങ്ങൾ കടകളിലും വീടുകളിലും ചുമന്ന് എത്തിച്ചാണ് വിൽപന നടത്തുന്നത്. ആദ്യകാലത്ത് ആന്ധ്രയിൽനിന്ന് എത്തിയ വിഭാഗമാണ് പാത്രനിർമാണ മേഖലയിൽ തുടരുന്നത്. കുറ്റ്യാടി, മോകേരി പഞ്ചായത്തുകളിലായി ഇരുപത്തഞ്ചോളം കുംഭാര സമുദായ കുടുംബങ്ങളാണ് ഉള്ളത്. എന്നാൽ, പിന്നാക്ക വിഭാഗക്കാരായ തങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങളോ കുട്ടികൾക്കു പഠനത്തിന് സ്കോളർഷിപ്പുകളോ ലഭിക്കുന്നില്ലെന്നും പറയുന്നു. താലൂക്ക് ആശുപത്രിക്ക് വിദ്യാർഥികൾ നിർമിച്ച മരുന്ന് കവറുകൾ നൽകി നാദാപുരം: ഗവ. യു.പി സ്കൂൾ പ്രവൃത്തി പരിചയ ക്ലബിലെ അംഗങ്ങൾ നിർമിച്ച 3,000 ഗുളിക കവറുകൾ നാദാപുരം ഗവ. ആശുപത്രിക്ക് നൽകി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ആശുപത്രി സ്റ്റാഫ് രാധാകൃഷ്ണന് നൽകി ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ. സഫീറ അധ്യക്ഷത വഹിച്ചു. സി.എച്ച്. ബാലകൃഷ്ണൻ, മുഹമ്മദ് ബംഗ്ലത്ത്, സുഹറ പുതിയാറക്കൽ, മണ്ടോടി ബഷീർ, കോച്ചേരി രാധാകൃഷ്ണൻ, സി.എച്ച്. മോഹനൻ, സഞ്ജീവ്, കരയത്ത് ഹമീദ് ഹാജി, മധുപ്രസാദ്, കുരിമ്പേത്ത് കുഞ്ഞബ്ദുല്ല, കണേക്കൽ അബ്ബാസ്, ആമിന സുബൈർ, സി. ഫൈസൽ, പി.പി. കുമാരൻ, വി.കെ. സലീം, ടി.പി. അഹമ്മദ്, യു.വി. ശശീന്ദ്രൻ, ബാലാമണി, അശോകൻ, അമ്മാർ ജമാൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.