സ്വകാര്യ സ്​ഥലം മണ്ണിട്ടുനികത്തിയിടത്ത് നാട്ടിയ കോൺഗ്രസ്​ കൊടി മാറ്റി

കുറ്റ്യാടി: ഉൗരത്ത് സ്വകാര്യ സ്ഥലം നികത്തുന്നിടത്ത്കോൺഗ്രസ് കുത്തിയ കൊടി മാറ്റി. കോൺഗ്രസും ബി.ജെ.പിയുമാണ് കൊടികുത്തിയിരുന്നത്. കുറ്റ്യാടി-ഉൗരത്ത് റോഡിൽ കൊല്ലോറ്റ പാലത്തിനു സമീപം വയൽപ്രദേശം മണ്ണിട്ടുനികത്തുന്നിടത്ത് നാലു ദിവസം മുമ്പാണ് കൊടി പ്രത്യക്ഷപ്പെട്ടത്. സ്ഥലം മണ്ണിട്ടുതീരാറായപ്പോഴാണ് പാർട്ടിക്കാർ പ്രതിഷേധവുമായി എത്തിയത്. എന്നാൽ, കൊടികുത്തിയ കാര്യം അറിയില്ലെന്നായിരുന്നു കോൺഗ്രസ് ബൂത്ത് പ്രസിഡൻറി​െൻറ പ്രതികരണം. കോൺഗ്രസുകാരിയായ വാർഡ് അംഗവും ഇപ്രകാരമാണ് പ്രതികരിച്ചത്. അതിനിടെ കൊടി കുത്തിയ വാർത്ത വന്നതോടെ പ്രതിഷേധ സൂചകമായി കുത്തിയതല്ലെന്നും സമ്മേളനപ്രചാരണാർഥം വേറെ സ്ഥലത്ത് കുത്തിയ കൊടി ആരോ മണ്ണിട്ട സ്ഥലത്ത് വെച്ചതാണെന്നുമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറിയിച്ചത്. എന്നാൽ, ബി.ജെ.പിയുടെ കൊടി സ്ഥലത്തുതന്നെയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.