ചുരത്തിൽ പായസം വിൽക്കുന്ന ബാല്യങ്ങൾക്ക് കൈത്താങ്ങിന്​ കമ്മിറ്റി

ഈങ്ങാപ്പുഴ: കുടുംബം പുലർത്തുന്നതിന് ചുരത്തിൽ പായസം വിൽക്കുന്ന ബാല്യങ്ങൾക്ക് കൈത്താങ്ങ് ഒരുക്കാൻ ജനകീയ കുടുംബ സഹായ കമ്മിറ്റി രൂപവത്കരിച്ചു. കരൾരോഗം ബാധിച്ച് പിതാവ് നൗഫൽ കിടപ്പിലായതോടെയാണ് ഭാര്യയും ആറു മക്കളുമടങ്ങുന്ന ഈ നിർധന കുടുംബത്തി​െൻറ ജീവിതം വഴിമുട്ടിയത്. ചുരത്തിൽ പായസവും ഉന്നക്കായയും വിൽക്കുന്ന 14കാരൻ ഫാസിലി​െൻറയും അനിയൻ ഇർഫാ​െൻറയും ദൈന്യത സംബന്ധിച്ച് മാർച്ച് 14ന് 'മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. സ്വന്തമായി വീടോ സ്ഥലമോ പ്രാപ്തിയുള്ള ബന്ധുക്കളോ ഇല്ലാതെ പലയിടങ്ങളിലായി വാടകക്ക് താമസിച്ചിരുന്നതിനാൽ ഇവരുടെ നിസ്സഹായാവസ്ഥ സമൂഹശ്രദ്ധയിൽ പതിഞ്ഞിരുന്നില്ല. ഇതിനിടയിൽ മൂത്ത മകളുടെ വിവാഹം കൂടി കഴിഞ്ഞതോടെ കടം കൊണ്ട് പുറത്തിറങ്ങാനും വയ്യാതെയായി. പിതാവി​െൻറ രോഗം മൂർച്ഛിച്ചതോടെ ചെറിയ ജോലികൾ ചെയ്തിരുന്ന ഉമ്മക്കും ജോലിക്ക് പോകാനാവാതെയായി. അതുകൊണ്ടാണ് പായസം വിൽക്കാൻ മക്കളെ ചുരത്തിലേക്കയക്കേണ്ടി വന്നത്. നൗഫലി​െൻറ ഭാരിച്ച ചികിത്സ ചെലവിനും കടം വീട്ടാനും കുടുംബത്തിന് വീടുവെക്കാനും മറ്റുമായി നാട്ടുകാർ കമ്മിറ്റി രൂപവത്കരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. നന്ദകുമാർ, വി.കെ. ഹുസൈൻകുട്ടി, മുഹമ്മദ് ഹൈതമി വാവാട് എന്നിവർ രക്ഷാധികാരികളും ടി.എ. മുഹമ്മദ്കുട്ടിമോൻ, വി.കെ. മൊയ്തു മുട്ടായി, ഷാഹിദ് കുട്ടമ്പൂർ, കെ.എം.ഡി. മുഹമ്മദ്, ടി.എം. അബ്ദുൽ സലാം, കെ.പി. സുനീർ, കെ. അനിൽ, വി.കെ. താജു, കെ.ടി. നാസർ, കെ.കെ. ഹംസ എന്നിവരാണ് കമ്മിറ്റി ഭാരവാഹികൾ. അക്കൗണ്ട് നമ്പർ: 0188053000011333. ഐ.എഫ്.എസ്.സി കോഡ്: എസ്.ഐ.ബി.എൽ 0000188. ആയി സൗത്ത് ഇന്ത്യൻ ബാങ്ക് പുതുപ്പാടി ബ്രാഞ്ചിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട് -ഫോൺ: 9447304249. നൗഫലി​െൻറ ഫോൺ നമ്പർ: 9745464118.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.