അമ്മ നഷ്​ടപ്പെട്ട കുഞ്ഞുവവ്വാലിന് സംരക്ഷകരായി യുവാക്കൾ

അമ്പലവയൽ: വവ്വാൽ ദുശ്ശകുനമാണ് പലർക്കും. ചില കഥകളിലും കവിതകളിലും വവ്വാലുകൾ ദുർനിമിത്തങ്ങളാണ്. എന്നാൽ, കെട്ടുകഥകളെയെല്ലാം അകലേക്ക് പറത്തിവിട്ട് വവ്വാൽ കുഞ്ഞിന് രക്ഷകരാകുകയാണ് രണ്ട് യുവാക്കൾ. വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് ചത്ത വവ്വാലി​െൻറ പാലു കുടിച്ചുകൊണ്ടിരുന്ന കുഞ്ഞുവവ്വാലിനാണ് മരപ്പണിക്കാരനായ ഷാജഹാനും സുഹൃത്തായ രാജേഷും സംരക്ഷണമേകുന്നത്. ആനപ്പാറ െറസ്റ്റ് ഹൗസിനു സമീപമുള്ള മരപ്പണിശാലക്കു മുന്നിലെ വൈദ്യുതി ലൈനിൽനിന്നാണ് ഒരാഴ്ചക്ക് മുമ്പ് ഷോക്കേറ്റ് ചത്ത വവ്വാലിനെ ഷാജഹാനും രാജേഷും കാണുന്നത്. അമ്മ ചത്തതറിയാതെ മുലകുടിച്ചു കൊണ്ടിരിക്കുകയായിരുന്നു കുഞ്ഞ്. കുഞ്ഞിന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞ യുവാക്കൾ കുഞ്ഞിനെ മരപ്പണിശാലയിൽ താൽക്കാലികമായി ഒരുക്കിയ വാസസ്ഥലത്ത് എത്തിച്ചു. നിപ്പിൾ ഉപയോഗിച്ച് പാല് നൽകി. കൂട്ടിൽ തൂക്കിയിട്ടു നൽകിയ പഴവും വവ്വാൽ കുഞ്ഞ് കഴിച്ചുതുടങ്ങിയിട്ടുണ്ട്. തൂങ്ങിക്കിടക്കാൻ സൗകര്യത്തിന് കാപ്പിച്ചുള്ളികൾ ക്രമീകരിച്ചിട്ടുണ്ട്. തണുപ്പ് ഏൽക്കാതിരിക്കാൻ കോട്ടൺ തുണി ഉപയോഗിച്ച് ഇവ പൊതിഞ്ഞ് സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്. പറക്കാനാവുന്നതോടെ സ്വയം പൊയ്ക്കോളുമെന്ന പ്രതീക്ഷയിലാണ് ഈ യുവാക്കൾ. വവ്വാലുകൾ സാധാരണ രാത്രിയിലാണ് ഭക്ഷണം തേടുക. ഭക്ഷണം പകൽ നൽകുന്നതിനാൽ ഭക്ഷണക്രമം തെറ്റുമോയെന്ന ആശങ്കയും ഇവർക്കുണ്ട്. -ഷെരീഫ് അമ്പലവയൽ SUNWDL2, SUNWDL3 മരപ്പണിശാലയിൽ താമസമാക്കിയ വവ്വാൽ SUNWDL23 ഷാജഹാനും രാജേഷും ------------------------------------------
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.