22.43 ലക്ഷത്തി​െൻറ കുഴൽപ്പണവുമായി കോഴിക്കോട് സ്വദേശി മുത്തങ്ങയിൽ പിടിയിൽ

സുൽത്താൻ ബത്തേരി: ഇരുപത്തിരണ്ടര ലക്ഷത്തോളം രൂപയുടെ കുഴൽപ്പണവുമായി കോഴിക്കോട് സ്വദേശി മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ പിടിയിലായി. കോഴിക്കോട് താമരശ്ശേരി വാവാട് സ്വദേശി അബ്ദുറഹീം (40) ആണ് അറസ്റ്റിലായത്. ഞായറാഴ്ച ഉച്ചയോടെ വാഹന പരിശോധനക്കിടെ മൈസൂരു -കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസിൽനിന്നാണ് പണവുമായി ഇയാളെ പിടികൂടിയത്. ഇയാളിൽനിന്ന് മതിയായ രേഖകളില്ലാത്ത 22,43,150 രൂപ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റ് അധികൃതർ കണ്ടെടുത്തു. അബ്ദുറഹീമി​െൻറ അരയിൽ കെട്ടിവെച്ച നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. വാഹനപരിശോധനക്ക് എക്സൈസ് ഇൻസ്പെക്ടർ കെ. അബ്ദുൽ അസീസ്, പ്രിവൻറിവ് ഓഫിസർമാരായ വി.കെ. മണികണ്ഠൻ, ബാബു മൃദുൽ, സി.ഇ.ഒമാരായ ഇ. അനൂപ്, കെ. സുധീഷ് എന്നിവർ നേതൃത്വം നൽകി. SUNWDL21 പിടിച്ചെടുത്ത പണം SUNWDL22 പിടിയിലായ അബ്ദുറഹീം എക്സൈസ് ഉദ്യോഗസ്ഥർക്കൊപ്പം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.