കക്കോടി: ഹെൽമറ്റ് ധരിക്കാതെ വാഹനമോടിക്കുന്നവരെ പിടികൂടാൻ 'മൂന്നാംകണ്ണ്' പരിശോധനക്ക് മോേട്ടാർ വാഹന വകുപ്പ്. ഒമ്പതുമാസം പരീക്ഷണാടിസ്ഥാനത്തിൽ നിലമ്പൂരിലും കോഴിക്കോടും കൊടുവള്ളിയിലും എം.വി.െഎ നടപ്പാക്കിയത് വൻ വിജയമായതും ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതുമാണ് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനും മോേട്ടാർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ പുതിയ പരിശോധനരീതി സംസ്ഥാനാടിസ്ഥാനത്തിൽ നടപ്പാക്കാൻ ആലോചിക്കുന്നത്. എറണാകുളം ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ സി.എം. അജിത് കുമാർ മലപ്പുറം ആർ.ടി.ഒ ആയ വേളയിലാണ് 'മൂന്നാം കണ്ണ്' എന്ന ആശയം ഉദിച്ചത്. റോഡരികിൽ മാറിനിന്ന് കൈയിൽ കരുതിയ കാമറയിൽ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവരുടെ ചിത്രം വാഹന വകുപ്പ് ഉദ്യോഗസ്ഥർ പകർത്തും. വാഹന നമ്പറിെൻറ ഉടമസ്ഥെൻറ അഡ്രസിൽ നോട്ടീസ് അയച്ച് പിഴ അടപ്പിക്കുന്ന രീതിയാണ് 'മൂന്നാംകണ്ണ്'. എം.വി.െഎ വി.വി. ഫ്രാൻസിസാണ് നിലമ്പൂരിലും കോഴിക്കോടും കൊടുവള്ളിയിലും ഇൗ പരിശോധന നടത്തിയത്. ഒരാൾ മാത്രം ഇത്തരത്തിൽ വാഹന പരിശോധന നടത്തിയപ്പോൾ ഒമ്പതു മാസംകൊണ്ട് 28,79,300 രൂപ സർക്കാറിലേക്ക് പിഴയടപ്പിക്കാനായി. മൂന്നാംകണ്ണിൽപെടുമെന്ന് കരുതി ഹെൽമറ്റ് ഇല്ലാതെ വാഹനമോടിക്കുന്നവരുടെ എണ്ണവും ഗണ്യമായി കുറക്കാനും കഴിഞ്ഞു. നോട്ടീസ് അയച്ചിട്ടും വരാതിരിക്കുന്നവരുടെ ആർ.സി സസ്പെൻഡ് ചെയ്യുന്നതുൾപ്പെടെ നടപടികളും വാഹന വകുപ്പ് സ്വീകരിക്കും. കൈകാണിച്ചാൽ നിർത്താതെ പോകുന്നവരും തെളിവിെൻറ അടിസ്ഥാനത്തിൽ പിഴയടക്കേണ്ടിവരും. വാഹനം പിന്തുടർന്ന് പിടികൂടുന്ന അപകടവും ഇതുവഴി ഒഴിവാകും. ഒാഫിസ് ജോലിത്തിരക്ക് കഴിഞ്ഞുള്ള വേളകളിലാണ് ഫ്രാൻസിസ് ഇത്രയും പേർക്കെതിരെ നടപടിയെടുത്തത്. നോട്ടീസ് തയാറാക്കി അയക്കാൻ രണ്ടുപേരെ കരാർ ജോലിക്ക് നിയമിക്കുകയായിരുന്നു. ശമ്പളച്ചെലവും നോട്ടീസ് അയക്കാനും സ്റ്റാമ്പിനും മറ്റുമായി എല്ലാം കൂടി മൂന്ന് ലക്ഷത്തോളം രൂപയേ ചെലവ് വന്നിടുള്ളൂവെന്നതാണ് ഇൗ പദ്ധതി മോേട്ടാർ വാഹന വകുപ്പിന് ആകർഷകമാക്കുന്നത്. മൂന്നാം കണ്ണ് നടപ്പാക്കിയാൽ ഇരുചക്ര വാഹന അപകട മരണങ്ങളിൽ മനുഷ്യ ജീവനുകൾ പൊലിയുന്നത് ഗണ്യമായി കുറക്കാൻ കഴിയുമെന്ന റിപ്പോർട്ടും ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന് നൽകിയിരിക്കുകയാണ്. പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് ഉടൻ തീരുമാനമെടുക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. എ. ബിജുനാഥ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.