നവരസങ്ങൾ പകർത്തി നിക് ഉട്ട്

കൊയിലാണ്ടി: യുദ്ധമുഖത്തെ ബീഭത്സത ലോകത്തിനു മുന്നിലെത്തിച്ച ലോക പ്രശസ്ത ഫോട്ടോഗ്രാഫർ നിക് ഉട്ട് കഥകളി ഭാവങ്ങളും മുദ്രകളും കാമറയിൽ പകർത്താൻ ചേലിയ ഗ്രാമത്തിലെത്തി. അവിടെ കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ കാത്തുനിൽപുണ്ടായിരുന്നു. ഞായറാഴ്ച നാലുമണിയോടെയായിരുന്നു സന്ദർശനം. നവരസങ്ങൾക്കു മുന്നിൽ നിക് ഉട്ടി​െൻറ കാമറക്കണ്ണുകൾ തുടർച്ചയായി മിന്നി. ഗുരുവിനു ലഭിച്ച പത്മശ്രീ ഉൾെപ്പടെയുള്ള പുരസ്കാരങ്ങളും നിക് ഉട്ട് കൗതുകപൂർവം വീക്ഷിച്ചു. അരമണിക്കൂറോളം ഇരുവരും ഒരുമിച്ച് ചെലവഴിച്ചു. വിവിധ രംഗങ്ങളിൽ പ്രശസ്തരായ രണ്ടു വ്യക്തികളുടെ കൂടിക്കാഴ്ച അവിസ്മരണീയ അനുഭവമായി. ലോസ് ആഞ്ജലസ് ടൈംസ് ഫോട്ടോ എഡിറ്റർ റൗൾ റോയും കൂടെയുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.