ഉൗരാളുങ്കൽ ലേബർ സൊസൈറ്റി നിക്​ ഉട്ട് സന്ദർശിച്ചു

വടകര: ഏഷ്യയിൽതന്നെ പകരംവെക്കാനില്ലാത്ത തൊഴിലാളി സഹകരണ സംഘമായ ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിയിലെത്തിയ ലോകപ്രശസ്ത ഫോട്ടോ ജേണലിസ്റ്റ് നിക് ഉട്ട് സഹകരണ സംഘത്തി​െൻറ വളർച്ചയിൽ തികഞ്ഞ അത്ഭുതം പ്രകടിപ്പിച്ചു. ഏഷ്യയിലെതന്നെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമായ യു.എൽ.സി.സി.എസിനെപ്പറ്റി അറിഞ്ഞതിനാലാണ് അദ്ദേഹം സൊസൈറ്റിയുടെ ആസ്ഥാനമായ നാദാപുരം റോഡിലെ ഹെഡ്ഓഫിസിൽ സന്ദർശനത്തിനെത്തിയത്. സൊസൈറ്റി പ്രസിഡൻറ് പാലേരി രമേശൻ അദ്ദേഹത്തെ ഷാളണിയിച്ച് സ്വീകരിച്ചു. മാനേജിങ് ഡയറക്ടർ എസ്. ഷാജു, ഡയറക്ടർ എം. പത്മനാഭൻ, അസിസ്റ്റൻറ് സെക്രട്ടറി കെ.പി. ഷാജു, പാലേരി മോഹനൻ, അഭിലാഷ് ശങ്കർ, ഡോ. ശ്രീകാന്ത് എന്നിവരും അദ്ദേഹത്തെ അനുഗമിക്കാനുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.