എജു ചാരിറ്റി കോൺഫറൻസ്

കുറ്റ്യാടി: നെല്ലിയുള്ളതിൽ എജുക്കേഷനൽ ട്രസ്റ്റി​െൻറ ആഭിമുഖ്യത്തിൽ നടത്തി. മുൻ എം.പി അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിവിധ സന്നദ്ധ സംഘടനകൾക്കുള്ള വീൽചെയർ വിതരണവും, വളയം കല്ലുനിരയിൽ മുങ്ങിമരിച്ച ഗിരീഷി​െൻറ വീടു നിർമാണത്തിനുള്ള സഹായവും, വിവിധ കുടിവെള്ള പദ്ധതികൾക്കുള്ള സഹായവും ട്രസ്റ്റ് ചെയർപേഴ്സൻ ആയിഷ മൊയ്തു, ഹൈടെക് ഗ്രൂപ് മാനേജിങ് ഡയറക്ടർ അമർ മൊയ്തു എന്നിവർ വിതരണം ചെയ്തു. കൾചറൽ പ്രോഗ്രാം മാപ്പിളപ്പാട്ട് ഗായകൻ കണ്ണൂർ ഷരീഫ് ഉദ്ഘാടനം ചെയ്തു. ആയിഷ മൊയ്തു അധ്യക്ഷത വഹിച്ചു. എൻ.കെ. നാസർ, ഡോ. ഷെമി സീബു, സുനൈന അമർ, പ്രിൻസിപ്പൽ മഹ്മൂദ്, ബൈജു, ബിന്ദു, അജേഷ് കുമാർ, സൂപ്പി നരിക്കാട്ടേരി, ബംഗ്ലത്ത് മുഹമ്മദ്, കെ.പി. കുഞ്ഞമ്മദ് കുട്ടി, ശ്രീജേഷ് ഊരത്ത്, രജീന്ദ്രൻ കപ്പള്ളി, ടി. മൂസ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.