അപകടം തടയാൻ ഡിവൈഡർ സ്ഥാപിച്ചു

വാണിമേൽ: കല്ലാച്ചി-വാണിമേൽ റോഡിലെ സ്ഥിരം അപകട വളവിൽ ഡിവൈഡർ സ്ഥാപിച്ചു. മടോംപൊയിൽ പീടികയിൽ വില്ലേജ് ഓഫിസ് പരിസരത്താണ് ഡിവൈഡർ സ്ഥാപിച്ചത്. രണ്ടു മാസം മുമ്പ് ഇവിടെയുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചിരുന്നു. റോഡ് നവീകരിച്ചതിനെ തുടർന്ന് വില്ലേജ് ഓഫിസ് പരിസരത്ത് നിരവധി വാഹനാപകടങ്ങൾ ഉണ്ടായിട്ടുണ്ട്. സ്വതന്ത്ര കർഷക സംഘം നാദാപുരം മണ്ഡലം പ്രസിഡൻറ് കൊമ്മോദങ്കണ്ടി സൂപ്പിയാണ് ഡിവൈഡർ സ്ഥാപിക്കാനാവശ്യമായ തുക നൽകിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ.സി. ജയൻ ഉദ്‌ഘാടനം നിർവഹിച്ചു. നാദാപുരം പ്രസ്‌ക്ലബ് പ്രസിഡൻറ് എം.കെ. അഷ്‌റഫ്, കൊമ്മോദങ്കണ്ടി സൂപ്പി, എം.പി. സൂപ്പിഹാജി, കെ.ടി.കെ. റാഷിദ്, ജുനൈദ്, മുഹമ്മദലി, ആസിഫ്, ശരീഫ് കളത്തിൽ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.