പരമ്പരാഗത വിത്തുപയോഗിച്ച് കൃഷി ചെയ്യുന്ന നെല്ല് സംഭരിക്കാനും വിൽക്കാനും നടപടി

അമ്പലവയൽ: പരമ്പരാഗത വിത്തിനങ്ങൾ ഉപയോഗിച്ച് ഉൽപാദിപ്പിക്കുന്ന നെല്ല് സംഭരിക്കുന്നതിനും വിൽക്കുന്നതിനും ന്യായവില കർഷകന് ലഭിക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. നെല്ല് സംഭരിച്ച് സംസ്കരിക്കുന്നതിന് പ്രത്യേക മില്ല് ഈ വർഷം ആരംഭിക്കും. വയനാട്ടിൽ 3500 ഹെക്ടറിൽ പുതുതായി നെൽകൃഷി ആരംഭിക്കുകയാണ് ലക്ഷ്യം. അമ്പലവയൽ ഗവേഷണ കേന്ദ്രത്തിൽ 110 ഇനം നെൽവിത്തുകൾ ഒരുക്കിയിട്ടുണ്ട്. 2021ഓടെ വയനാട്ടിൽ 450 ഏക്കർ സ്ഥലത്ത് ആധുനിക രീതിയിലുള്ള പുഷ്പകൃഷിയുണ്ടാവും. പത്ത് പഞ്ചായത്തുകളിലായി പതിനായിരം ഏക്കർ സ്ഥലത്ത് പഴവർഗ കൃഷിയും വ്യാപിപ്പിക്കും. കർഷകർക്ക് നേട്ടമുണ്ടാക്കാൻ കഴിയുന്ന ഫലവർഗങ്ങളാണ് കൃഷിചെയ്യുക. അമ്പലവയലിലും സുൽത്താൻ ബത്തേരിയിലും അവക്കാഡോയും എടവകയിലും പടിഞ്ഞാറത്തറയിലും പാഷൻ ഫ്രൂട്ടും തവിഞ്ഞാൽ, തൊണ്ടർനാട് എന്നിവിടങ്ങളിൽ മാങ്കോസ്റ്റിനും മുള്ളംകൊല്ലിയിലും പുൽപള്ളിയിലും പപ്പായയും മേപ്പാടിയിലും നെന്മേനിയിലും ലിച്ചിയുമാണ് കൃഷിചെയ്യുക. കെ. ജയചന്ദ്രൻ പുരസ്കാരം സമ്മാനിച്ചു മാധ്യമ രംഗത്തെ കച്ചവടവത്കരണം അപകടം -മന്ത്രി കൽപറ്റ: റേറ്റിങ്ങും മാർക്കറ്റിങ്ങും വർധിപ്പിക്കാൻ മാധ്യമങ്ങൾ സെൻസേഷനൽ വാർത്തകൾക്കു പിന്നാലെ പോകുന്നത് അത്യന്തം അപകടമാണെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. കച്ചവടവത്കരിക്കപ്പെടേണ്ട മേഖലയല്ല മാധ്യമരംഗം. അക്കാര്യത്തിൽ കെ. ജയചന്ദ്രൻ ഉയർത്തിപ്പിടിച്ച സാമൂഹിക ഉത്തരവാദിത്തം ഇന്നും പ്രസക്തമാണെന്നും മന്ത്രി പറഞ്ഞു. വയനാട് പ്രസ് ക്ലബും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും ചേർന്ന് സംഘടിപ്പിച്ച കെ. ജയചന്ദ്രൻ അനുസ്മരണ സെമിനാറും പുരസ്കാര സമർപ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അപൂർവം ചിലരുടെ അഭാവം ഒരിക്കലും നികത്താനാവാത്തതാണെന്നും കെ. ജയചന്ദ്രൻ അത്തരത്തിലൊരാളാണെന്നും അനുസ്മരണ പ്രഭാഷണം നടത്തിയ കൽപറ്റ നാരായണൻ പറഞ്ഞു. പത്രപ്രവർത്തക‍​െൻറ യോഗ്യത മാറ്റിമറിച്ച ആളാണ് ജയചന്ദ്രൻ. മനുഷ്യത്വവും നർമബോധവും അദ്ദേഹത്തിനുണ്ടായിരുന്നു. കണ്ടീഷൻഡ് അല്ലാത്ത പത്രപ്രവർത്തകനായിരുന്നു അദ്ദേഹം. കേരളത്തി​െൻറ വാർത്തകളുടെ ഉറവിടമായി അദ്ദേഹം വയനാടിനെ മാറ്റി. കേരളത്തിൽ ആൾക്കൂട്ടം അതിഭീകരമായും ക്രൂരമായും പെരുമാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏത് പാർട്ടിയാണോ ഈ ആൾക്കൂട്ടത്തിന് കൂടുതൽ ഇടം നൽകുന്നത് അവർ ശക്തിപ്പെടുന്നു. വയലൻസിന് അവസരം നൽകുകയാണ് രാഷ്ട്രീയപാർട്ടികളുടെ മുഖ്യ ഉത്തരവാദിത്തം. തങ്ങളുടേതായ സമൂഹം ഉണ്ടാക്കാൻ പറ്റാത്തതിനാലാണ് കേരളത്തിൽ ആദിവാസികൾ അരക്ഷിതരായി തുടരുന്നത്. അവരെ ഒരു സമൂഹമാവാൻ പുറത്തുള്ള വലിയ സമൂഹം അനുവദിക്കുന്നില്ല. മനുഷ്യരിൽ താഴെ മാത്രമായാണ് ആദിവാസികളെ ഇപ്പോഴും കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസ് ചാനൽ സീനിയർ റിപ്പോർട്ടർ എം. കമൽ പുരസ്കാരം ഏറ്റുവാങ്ങി. പ്രസ് ക്ലബ് പ്രസിഡൻറ് രമേശ് എഴുത്തച്ഛൻ അധ്യക്ഷത വഹിച്ചു. വിവിധ അവാർഡുകൾ നേടിയ എൻ.എസ്. നിസാർ, ജെയ്സൺ മണിയങ്ങാട്, സന്തോഷ്പിള്ള, ഷമീർ മച്ചിങ്ങൽ, ഇല്യാസ് പള്ളിയാൽ എന്നിവർക്ക് ഉപഹാരം നൽകി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി, എം. കമൽ, ആർ.കെ. ജയപ്രകാശ്, കെ.എ. അനിൽകുമാർ എന്നിവർ സംസാരിച്ചു. പ്രസ്ക്ലബ് സെക്രട്ടറി പി.ഒ. ഷീജ സ്വാഗതവും അനിൽ എം. ബഷീർ നന്ദിയും പറഞ്ഞു. പണം വാങ്ങിയിട്ടും ടിക്കറ്റ് നൽകിയില്ല; കണ്ടക്ടറെ വിജിലൻസ് സംഘം പിടികൂടി മാനന്തവാടി: യാത്രക്കാരിൽനിന്ന് പണം വാങ്ങിയിട്ടും ടിക്കറ്റ് നൽകാത്ത കെ.എസ്.ആർ.ടി.സി കണ്ടക്ടറെ വിജിലൻസ് സംഘം പിടികൂടി. കെ.എസ്.ആർ.ടി.സി മാനന്തവാടി ഡിപ്പോയിലെ കണ്ടക്ടർ പത്തനാപുരം സ്വദേശി വർഗീസ് സാമുവലിനെയാണ് കെ.എസ്.ആർ.ടി.സി കൽപറ്റ വിജിലൻസ് ഓഫിസ് ഉദ്യോഗസ്ഥർ പിടികൂടിയത്. മാനന്തവാടിയിൽനിന്ന് ശനിയാഴ്ച രാവിലെ എട്ടിനു കുട്ടയിലേക്ക് പുറപ്പെട്ട ബസിലാണ് വിജിലൻസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ബസിലുണ്ടായിരുന്ന നാലു യാത്രക്കാരിൽനിന്ന് പണം വാങ്ങിയിട്ടും ടിക്കറ്റ് നൽകിയില്ലെന്ന് പരിശോധനയിൽ വ്യക്തമായി. ഉദ്യോഗസ്ഥർ പരിശോധന നടത്തുമ്പോൾ ആകെ 14 പേരാണ് ബസിലുണ്ടായിരുന്നത്. പിന്നീട് കർണാടക കുട്ടയിൽനിന്ന് കണ്ടക്ടറെ ഒഴിവാക്കി വിജിലൻസ് സംഘമാണ് യാത്രക്കാർക്ക് ടിക്കറ്റ് നൽകിയത്. വർഗീസ് സാമുവലിനെതിരെ മുമ്പും പരാതിയുണ്ടായിട്ടുണ്ട്. ഇതേ വിഷയത്തിൽ നടപടിക്ക് വിധേയനായിട്ടുമുണ്ട്. കെ.എസ്.ആർ.ടി.സിക്ക് നല്ല വരുമാനം ലഭിക്കുന്ന റൂട്ടാണ് കുട്ട-മാനന്തവാടി. കേരളത്തിൽ മദ്യശാലകൾ അവധിയാവുന്ന ദിവസം ഈ റൂട്ടുകളിൽ വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്. പണം വാങ്ങിയിട്ടും കണ്ടക്ടർ ടിക്കറ്റ് നൽകാറില്ലെന്ന പരാതി മുമ്പ് യാത്രക്കാർ ഉന്നയിച്ചിരുന്നു. കണ്ടക്ടർ മാറുമ്പോൾ വരുമാനം കുറയുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ബസ് ഓടിച്ചിരുന്ന ഡ്രൈവറിൽനിന്ന് വിജിലൻസ് സംഘം വിവരങ്ങൾ ശേഖരിച്ചു. ശനിയാഴ്ച വർഗീസ് സാമുവലിനെ ജോലിയിൽനിന്ന് മാറ്റിനിർത്തി. സംഭവവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ശനിയാഴ്ച തന്നെ വിജിലൻസ് ഉദ്യോഗസ്ഥർ കെ.എസ്.ആർ.ടി.സി വിജിലൻസ് എക്സിക്യൂട്ടിവ് ഡയറക്ടർക്ക് കൈമാറിയതായാണ് സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.